umar-khalid`s-bail-got-rejected
ദില്ലി : ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി.2020 ലെ ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനിഷ് ഭട്‌നാഗര്‍ട്ട് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. ജവഹര്‍ ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ അംഗവും ആക്ടിവിസ്റ്റുമായിരുന്നു ഉമര്‍ ഖാലിദ്, 2020 സെപ്റ്റംബര്‍ 13 നാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ യുഎപിഎ നിയമ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്.
2019 ഡിസംബറിലും 2020 ഫെബ്രുവരിയിലും ദില്ലിയിലെ ജാമിയയിലും വടക്കുകിഴക്കന്‍ ദില്ലിയിലും നടന്ന പ്രതിഷേധങ്ങളുടെയും കലാപങ്ങളുടെയും സൂത്രധാരന്മാര്‍ എന്നാരോപിച്ചാണ് ഖാലിദ്, ഷര്‍ജീല്‍ ഇമാം, തുടങ്ങി നിരവധി പേര്‍ക്കെതിരെ തീവ്രവാദ വിരുദ്ധ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമ എന്നിവ പ്രകാരം കേസെടുത്തിരിക്കുന്നത്.
പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരായ പ്രതിഷേധത്തിനിടെ ഈ പ്രദേശങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഖാലിദെന്നും ദില്ലി പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…