Thursday, April 25, 2024
spot_img

ഇനി ഇരുചക്രവാഹനങ്ങളില്‍ കുട ചൂടി യാത്ര ചെയ്‌താൽ പണികിട്ടും: നിയമം കർശനമാക്കുന്നു

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഗതാഗത കമ്മീഷണര്‍ എം. ആര്‍ അജിത്ത് കുമാര്‍ ഇത് സംബന്ധിച്ച് ആര്‍.ഡി.ഒ മാര്‍ക്ക് ഉത്തരവ് കൈമാറി. ഇതേതുടർന്ന് ഇനി മുതൽ ഇരുചക്ര(bike) വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കും. ഉത്തരവ് വാഹനമോടിക്കുന്നയാള്‍ക്കും പിന്നിലിരിക്കുന്നയാള്‍ക്കും ബാധമായിരിക്കും.

സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കുട(umbrella) ചൂടി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തുണ്ടായ അപകടങ്ങളില്‍ 14 പേര്‍ മരിച്ചിരുന്നു. കൂടാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരോ കുട തുറന്ന് പിടിച്ച്‌ യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. മാത്രമല്ല വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമാകുന്നു. കൂടാതെ ഓടിക്കുന്ന ആള്‍ തന്നെയാണ് കുട പിടിക്കുന്നതെങ്കില്‍ അത് മൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും ഈ നിയന്ത്രണ നഷ്ടം ഇരട്ടിക്കുന്നതിനിടയാക്കും.

Related Articles

Latest Articles