Saturday, June 1, 2024
spot_img

വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലേക്ക് ; യാത്ര പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍

തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെക്ക് കൊണ്ടുപോയി. ന്യുമോണിയ ഭേദമായത്തിന്റെ അടിസ്ഥാനത്തിലാണ് തുടർചികിത്സക്കായി അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ യാത്ര.

ന്യുമോണിയ ബാധിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി ഉമ്മൻ ചാണ്ടി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശേഷം ന്യുമോണിയ ഭേദമായെങ്കിലും ശാരിരിക അവശതകൾ തുടരുകയാണ്. ഭാര്യയും മകനും മൂത്തമകളും ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് പാര്‍ട്ടി ഇടപെട്ട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റുന്നത്. ഇതിന്റെ മുഴുവൻ ചെലവും എഐസിസി വഹിക്കും.

Related Articles

Latest Articles