Kerala

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവാതെ കോൺഗ്രസിൽ അനിശ്ചിതത്വം; പടലപ്പിണക്കത്തിൽ പ്രതിസന്ധി, ഹൈക്കമാൻഡ് തീരുമാനം നീളുന്നു; പന്ത് ഇനി സോണിയയുടെ കോർട്ടിൽ

ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കേരളാ മുഖ്യമന്ത്രിയെ നിശ്ചയിക്കാനാവാതെ കുഴഞ്ഞ് കോൺഗ്രസ് നേതൃത്വം. ഗ്രൂപ്പ് പോരും വ്യക്തിപരമായ താൽപ്പര്യങ്ങളും മൂലം ഭരണം തുടങ്ങുന്നതിന് മുൻപേ പാർട്ടി പ്രതിസന്ധിയിലായിരിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളുടെ ഭാഗമായി രാഹുൽ ഗാന്ധി ഇപ്പോൾ നെഹ്‌റു കുടുംബത്തോട് അടുത്ത വൃത്തങ്ങളുടെ അഭിപ്രായം തേടുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി രാഹുൽ സംസാരിക്കുമെങ്കിലും അന്തിമ തീരുമാനം അപ്രാപ്യമായി തുടരുന്നത് ഘടകകക്ഷികൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഹൈക്കമാൻഡിലെ പ്രമുഖർക്കിടയിലുള്ള ഭിന്നതയും തീരുമാനങ്ങൾ വൈകാൻ കാരണമാകുന്നുണ്ട്. കെ.സി. വേണുഗോപാലിനോടുള്ള വ്യക്തിപരമായ അടുപ്പം കണക്കിലെടുത്ത്, അന്തിമ തീരുമാനം സോണിയ ഗാന്ധി എടുക്കട്ടെയെന്ന നിലപാടിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. നിരീക്ഷകരുടെ റിപ്പോർട്ട് പ്രകാരം അൻപതിലേറെ എംഎൽഎമാരുടെ പിന്തുണയുള്ള കെ.സി. വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കം. വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും ഒറ്റയക്കത്തിലുള്ള പിന്തുണ മാത്രമേയുള്ളൂവെന്നാണ് സൂചന. എന്നിരുന്നാലും, ഭൂരിപക്ഷം നോക്കി മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കീഴ്‌വഴക്കം മറികടന്ന് മറ്റ് സമ്മർദ്ദങ്ങൾക്കും ഗ്രൂപ്പ് പോരിനും പാർട്ടി കീഴ്പ്പെടുന്നത് കോൺഗ്രസിനെ ദേശീയതലത്തിൽ തന്നെ പരിഹാസ്യരാക്കുകയാണ്.

തീരുമാനം നീളുന്നത് ഭരണരംഗത്ത് സ്തംഭനാവസ്ഥ ഉണ്ടാക്കുന്നതിനൊപ്പം ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾക്ക് കോൺഗ്രസിനെ കടന്നാക്രമിക്കാൻ ആയുധമായിരിക്കുകയാണ്. പ്രധാനമന്ത്രിയും ശിവസേന ഷിൻഡെ വിഭാഗവും കോൺഗ്രസിന്റെ ഈ അനാസ്ഥയെ പരസ്യമായി പരിഹസിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ പ്രതിഷേധങ്ങൾ തണുക്കുന്നത് കാത്തുനിൽക്കുകയാണെന്നും രാഹുൽ ഗാന്ധിയുടെ താൽപ്പര്യം വേണുഗോപാലാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ചയോടെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, നിർണ്ണായകമായ ഈ ഘട്ടത്തിൽ പോലും ഐക്യത്തോടെ ഒരു തീരുമാനമെടുക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ സംഘടനാപരമായ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 hour ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

15 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

16 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago