Monday, May 6, 2024
spot_img

അപ്രതീക്ഷിതം……! ബിഗ് ബോസിന്റെ പുതിയ ക്യപ്റ്റനായി സെറീന;ഇനി മുതൽ ക്യപ്റ്റന്മാർക്ക് നോമിനേഷൻ മുക്തിയില്ല

ബിഗ്ബോസ് മലയാളം അഞ്ച് വളരെ ആവേശഭരിതമായാണ് മുന്നോട്ടു പോകുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ ഇപ്പോൾ 69 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇന്നലെ ബിഗ് ബോസിന്റെ ഈ ആഴ്ചയിലെ ക്യാപ്റ്റൻസി മത്സരം നടന്നിരുന്നു. സെറീന,റെനീഷ,നാദിറ എന്നിവരെയാണ് കഴിഞ്ഞ ഒരാഴ്ചയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ സഹ മത്സരാർത്ഥികൾ ക്യാപ്റ്റൻസി ടാസ്ക്കിനായി തെരഞ്ഞെടുത്തത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ സെറീനയാണ് അടുത്ത ക്യാപ്റ്റനായി തീർന്നിരിക്കുന്നത്. എന്നാൽ ഇനിയുള്ള ക്യാപ്റ്റനുകൾക്ക് നോമിനേഷൻ മുക്തി ഇല്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ബി​ഗ് ബോസ് മലയാളം സീസണുകളിലെ എല്ലാ മത്സരാർത്ഥികളുടെയും ആഗ്രഹമാണ് ക്യാപ്റ്റനാകുക എന്നത്. ആ ആഴ്ചയിലെ വീട്ടിലെ എല്ലാ കാര്യവും തീരുമാനിക്കുന്നതും ക്യാപ്റ്റനാണ്. കൂടാതെ ക്യാപ്റ്റന് നോമിനേഷൻ മുക്തിയും ലഭിക്കും. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് ക്യാപ്റ്റൻസി മത്സരത്തിൽ നടക്കുന്നത്.

ഒറ്റപ്പാലം എന്നായിരുന്നു ഇത്തവണത്തെ ക്യാപ്റ്റൻസി ടാസ്കിന്റെ പേര്. ​ഗാർഡൻ ഏരിയയിൽ ഓരോ സീലുകളും വ്യത്യസ്ത നിറത്തിലുള്ള പോയിന്റും ഉണ്ടായിരിക്കും. സീലുകളി‍ൽ നിറം കലർത്തി ക്യാൻവാസിൽ പതിക്കുക എന്നതായിരുന്നു മത്സരം. എന്നാൽ ക്യാൻവാസിലേക്ക് എത്തിച്ചേരാൻ ഒരൊറ്റ മാർഗം അതായത് ഒരൊറ്റ പാലം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ സീലുകൾ പതിപ്പിച്ച ആളായിരിക്കും ബിഗ് ബോസിൻെറ അടുത്ത ക്യപ്റ്റനായി മാറുക. വാശിയേറിയ പോരാട്ടത്തിനൊടുവിൽ സെറീനയാണ് അടുത്ത ക്യപ്റ്റനായി മാറിയത്.

Related Articles

Latest Articles