Saturday, June 15, 2024
spot_img

സംസ്ഥാനത്തിന് കൂടുതൽ അവസരങ്ങൾ തുറന്ന് നൽകുന്ന ബജറ്റ്; രാഷ്ട്രീയ പ്രേരിതമായ വിമർശനങ്ങൾ അടിസ്ഥാന രഹിതം

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബഡ്‌ജറ്റിനെ കുറിച്ച് കേരളത്തിലെ ചില രാഷ്ട്രീയക്കാർ നടത്തുന്ന വിമർശനങ്ങളെ തുറന്ന് കാട്ടാതെ നിവൃത്തിയില്ല. ബജറ്റ് ഒരു സാമ്പത്തിക രേഖയാണ് അതിൽ രാഷ്ട്രീയ വിമർശനങ്ങൾക്ക് വലിയ പ്രസക്തിയൊന്നുമില്ല എങ്കിലും കേരളത്തിൽ നിന്നുയരുന്ന പ്രധാന വിമർശനങ്ങൾ ഇവയാണ് ഒന്ന് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തിയില്ല, രണ്ട് GST നഷ്ടപരിഹാരം നീട്ടിയില്ല മൂന്ന് സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനു പണമനുവദിച്ചില്ല, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഇനി എങ്ങിനെയാണ് വർധിപ്പിക്കുക എന്ന് വിമർശകർ ഒന്ന് പറഞ്ഞു തരണം. എടുക്കാവുന്നതിന്റെ പരമാവധി കടമെടുത്ത് മുന്നോട്ട് പോകുന്ന സംസ്ഥാനമാണ് കേരളം. മറ്റൊന്ന് കേരളം കടമെടുക്കുന്നത് ഏറെയും റെവന്യൂ ചെലവുകൾക്കാണ് എന്നതാണ്. ശമ്പളവും പെന്ഷനും നൽകുക നിത്യ നിദാന ചെലവുകൾ നടത്തുക എന്നിങ്ങനെ യുള്ള റെവന്യൂ ചെലവുകൾക്ക്. അതുകൊണ്ടുതന്നെ അത്യന്തം അപകടകരമായ സാമ്പത്തിക നിലയുള്ള കേരളത്തിന് കൂടുതൽ കടമെടുക്കാനുള്ള അനുമതി നൽകാതിരുന്നത് കേന്ദ്രം കേരളത്തോട് ചെയ്യുന്ന ഏറ്റവും നല്ല കാര്യമാണ്.

രണ്ടാമത്തേത് GST നഷ്ടപരിഹാരം. ഒരു സംസ്ഥാനം പുതിയ ഒരു പരോക്ഷ നികുതി സംവിധാനത്തിലേക്ക് മാറുന്നതുകൊണ്ട് ആദ്യ വർഷങ്ങളിൽ സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രം നികത്തുന്നതിനെയാണ് GST നഷ്ടപരിഹാരം എന്ന് പറയുന്നത് . നിയമ പ്രകാരം 2017 മുതൽ 2022 വരെയാണ് അത് നൽകേണ്ടത്. കൂടാതെ ഇത് സംബന്ധിച്ച മറ്റൊരു കാര്യം കഴിഞ്ഞ ഒന്ന് രണ്ട വര്ഷങ്ങളായി പല സംസ്ഥാനങ്ങൾക്കും ഉണ്ടാകുന്ന വരുമാന നഷ്ടം GST യിലേക്ക് മാറിയത് കൊണ്ടല്ല അപ്രതീക്ഷിതമായി സംഭവിച്ച കോവീട് സാഹചര്യങ്ങളും ലോക്ക്ഡൗണും കൊണ്ടാണ്. എന്നിട്ടും മുഴുവൻ അഞ്ചു വർഷവും കേന്ദ്രം ആ നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകി എന്നത് പ്രത്യേകം പരിഗണിക്കണം.

മൂന്നാമത്തെ വിമർശനം കെ റെയ്‌ലിനെ കുറിച്ചാണ്. കേന്ദ്രാനുമതി പോലും നേടാൻ കഴിയാത്ത ഒരു പദ്ധതിയെ എങ്ങനെ ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്നുപോലും വിമർശകർ ചിന്തിക്കുന്നില്ല. മറ്റൊരു ശ്രദ്ധേയമായ കാര്യം കേന്ദ്ര സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന പ്രത്യേക സഹായം ഈ വര്ഷം 18000 കോടി രൂപയായിരുന്നു. അത് ഒറ്റയടിക്ക് 100000 കോടി രൂപയായാണ് ഉയർത്തിയിരിക്കുന്നത്. ഒരു മികച്ച സംസ്ഥാന സർക്കാരിന് ഇതിൽ നിന്ന് ഒരു 3000-4000 കോടിരൂപ നേടിയെടുക്കുക എന്നത് വലിയ കാര്യമില്ല. നല്ല പ്രൊജെക്ടുകളുണ്ടെങ്കിൽ അത് നേടിയെടുക്കാവുന്നതേയുള്ളു. 64000 കോടി രൂപയുടെ കെ റെയിൽ പദ്ധതിക്കുപോലും കേന്ദ്ര സഹായമായി സംസ്ഥാനം ആവശ്യപ്പെട്ടത് 2000 കോടി രൂപ മാത്രമാണെന്ന് ഓർക്കണം. വന്ദേ ഭാരത് ട്രെയിനുകളുടെ പ്രഖ്യാപനത്തോടെ കെ റെയിൽ അപ്രസക്തമായി എന്നത് മറ്റൊരുകാര്യം. കേരളത്തിലെ നിലവിലുള്ള ട്രക്കുകൾ നവീകരിക്കുകയും വളവുകളും മറ്റും നിവർത്താൻ ചെറുതായി ഭൂമിയേറ്റടുക്കലും മറ്റും നടത്തിയാൽ വന്ദേ ഭാരത് കേരളത്തിൽ ചീറിപ്പായും. അപ്പോപ്പിന്നെ ആയിരങ്ങളെ കുടിയൊഴുപ്പിച്ച് ലക്ഷം കോടി മുടക്കി നടപ്പാക്കാൻ പോകുന്ന കെ റെയിൽ മാറ്റി മറ്റൊരു പദ്ധതി ഗതി ശക്തി പദ്ധതിയിലടക്കം ഉൾപ്പെടുത്തിയാൽ കേരളത്തിന് വലിയ നേട്ടങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു ബജറ്റ് തന്നെയാണ്.

Related Articles

Latest Articles