Friday, May 17, 2024
spot_img

2022 ൽ 19 വിക്ഷേപണങ്ങൾ നടത്താനൊരുങ്ങി ഐഎസ്ആർഒ; ചന്ദ്രനിലെ രഹസ്യങ്ങളറിയാൻ ‘ചാന്ദ്രയാൻ-3 ‘ ആഗസ്റ്റിൽ കുതിക്കും; പ്രഖ്യാപനം നടത്തി കേന്ദ്രസർക്കാർ

ഐഎസ്‌ആർഒയുടെ മൂന്നാം ചാന്ദ്രദൗത്യം ചാന്ദ്രയാൻ-3 ഈ വർഷം ആഗസ്റ്റിൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര സർക്കാർ.

ലോക്സഭയിലെ ചോദ്യത്തിന് ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം സംബന്ധിച്ച വിവരങ്ങൾ നൽകുകയായിരുന്നു കേന്ദ്രസർക്കാർ.

നേരത്തെ ചാന്ദ്രയാൻ-2 ന്റെ വിക്ഷേപണത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ചാന്ദ്രയാൻ-3 വിക്ഷേപണത്തിന് തയ്യാറെടുത്തിരിക്കുന്നത്.

2022 ആഗസ്റ്റിൽ ചാന്ദ്രയാൻ-3 വിക്ഷേപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ കോവിഡ് പ്രതിസന്ധിമൂലമാണ് ഐസ്ആർഒയുടെ ദൗത്യങ്ങൾ വൈകിയതെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ്ങ് വ്യക്തമാക്കി.

മാത്രമല്ല ചാന്ദ്രയാന് മുൻപ് റിസാറ്റ് സാറ്റെറ്റിന്റെ വിക്ഷേപണം നടത്തും ഫെബ്രുവരി 14 ന് ആയിരിക്കും വിക്ഷേപണമെന്നാണ് സൂചന. ഈ വർഷം ഐഎസ്ആർഒ 19 ഓളം വിക്ഷേപണങ്ങളാണ് നടത്തുകഎന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഇന്ത്യയുടെ ആദ്യ ചാന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആർഒ 2008 ഒക്ടോബർ 22ന് ചന്ദ്രനിലേയ്‌ക്ക് അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ് ഇത്.

എന്നാൽ ചന്ദ്രനെ സംബന്ധിച്ച നിർണായക വിവരങ്ങൾ കണ്ടെത്തിയ ചാന്ദ്രയാൻ 1 വൻ വിജയമായിരുന്നു. തുടർന്ന് ഇപ്പോഴും ചാന്ദ്രയാൻ കണ്ടെത്തിയ നിർണായക വിവരങ്ങളെ ചുറ്റി പറ്റി ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലും ഗവേഷണങ്ങൾ നടന്നുവരുന്നുണ്ട്.

Related Articles

Latest Articles