Sunday, January 11, 2026

ഭാവി തലമുറയ്ക്ക് ഒരു അമ്മയുടെ കരുതൽ !! പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി രക്ഷിതാക്കൾക്ക് തുടങ്ങാൻ കഴിയുന്ന പുതിയ സമ്പാദ്യ പദ്ധതി അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

ദില്ലി : മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി രക്ഷിതാക്കൾക്ക് തുടങ്ങാൻ കഴിയുന്ന പുതിയ സമ്പാദ്യ പദ്ധതി അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. എൻപിഎസ് വാത്സല്യ എന്ന ഈ പദ്ധതിയിൽ 18 വയസ്സ് വരെ മാതാപിതാക്കളുടെ നിയന്ത്രണത്തിലും അതിനുശേഷം സ്വന്തമായും കൈകാര്യം ചെയ്യാൻ കഴിയുന്ന അക്കൗണ്ടുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു ദീർഘകാല സമ്പാദ്യ പദ്ധതി ചെറിയ പ്രായത്തിൽ തന്നെ ആരംഭിക്കാൻ കഴിയും എന്നുള്ളതാണ് എൻപിഎസ് വാത്സല്യ മുന്നോട്ടുവയ്ക്കുന്ന ആശയം. നിലവിലുള്ള ദേശീയ പെൻഷൻ സിസ്റ്റത്തിൻ്റെ (എൻപിഎസ്) ഒരു വകഭേദമാണ് എൻപിഎസ് വാത്സല്യ പദ്ധതി. മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ അവരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി അക്കൗണ്ടുകൾ തുറക്കാനും അവരുടെ വിരമിക്കൽ സമ്പാദ്യത്തിലേക്ക് സംഭാവനകൾ നൽകാനും ഈ പദ്ധതി അവസരമൊരുക്കും.

കുട്ടി പ്രായപൂർത്തിയായ ശേഷം മാതാപിതാക്കൾക്ക് നിലവിലെ പ്ലാൻ ഒരു സാധാരണ നാഷണൽ പെൻഷൻ സിസ്റ്റം (NPS) അക്കൗണ്ടാക്കി മാറ്റാൻ കഴിയും.കുട്ടികളുടെ ഭാവിക്കായി ചെറിയ പ്രായത്തിലെ ചെറിയ തുകകൾ വീതം മാറ്റിവയ്ക്കാൻ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നതാണ് എൻപിഎസ് വാത്സല്യ.

Related Articles

Latest Articles