ദില്ലി: ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് എല്ലാവർക്കും ആരോഗ്യകരമായ ജീവിതം ആശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ.ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് എല്ലാവർക്കും പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘ഏവരും സന്തോഷത്തോടെ ജീവിക്കട്ടെ
സർവ്വേ സന്തു നിരാമയഃ
ഇന്ന് ലോക ആരോഗ്യദിനം
എല്ലാവർക്കും ആരോഗ്യകരമായ ജീവിതം ആശംസിക്കുന്നു. ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ നമുക്ക് എല്ലാവർക്കും പ്രതിജ്ഞയെടുക്കാം’-മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
അതേസമയം ‘നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം.നമ്മുടെ ഗ്രഹം നമ്മുടെ ആരോഗ്യം'(Our Planet Our Health) എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. കോവിഡ് 19 മഹാമാരിയുടെ പിടിയിലകപ്പെട്ട് ലോകം മുഴുവന്‍ യാതന അനുഭവിക്കുന്ന ഈ സമയത്ത് നമ്മുടെ ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം ഇന്ന് മുന്നോട്ട് വയ്ക്കുന്നത്. മനുഷ്യ വംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യമുള്ള ഭൂമി, ശുദ്ധമായ വായു, ശുദ്ധമായ ജലം എന്നിവ അത്യന്താപേക്ഷിതമാണ്.
എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടനയുടെ (WHO) നേതൃത്വത്തിൽ ആഘോഷിക്കപ്പെടുന്നു. പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്.പിന്നീട് 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു. സാർവത്രിക ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം പൊതു സമൂഹത്തിന് മനസ്സിലാക്കുക എന്നതായിരുന്നു ദിനാചരണ ലക്ഷ്യവും.