Sunday, May 19, 2024
spot_img

ദേശദ്രോഹക്കുറ്റം ചുമത്തുന്നതിനെ ചൊല്ലി തര്‍ക്കം; ആഭ്യന്തരമന്ത്രിയുടെ ചോദ്യത്തിന് മുന്നില്‍ പതറി ബിനോയ് വിശ്വം; വായ അടപ്പിച്ച് അമിത് ഷാ

ദില്ലി: ദേശദ്രോഹക്കുറ്റം ചുമത്തുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഏറ്റുമുട്ടി മുതിര്‍ന്ന സിപിഐ നേതാവ് ബിനോയ് വിശ്വം. ഇരുവരും വാക്കുകള്‍ കൊണ്ടാണ് ഏറ്റുമുട്ടിയത്. എന്നാല്‍ അമിത് ഷായുടെ ഒറ്റ ചോദ്യത്തിന് മുന്നില്‍ ബിനോയ് വിശ്വം പതറുകയും ചെയ്തു.

‘കേരളത്തില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എം.പിയായ ബിനോയ് വിശ്വം എങ്ങിനെയാണ്, ദേശദ്രോഹക്കുറ്റം ചുമത്തുന്ന ഐ.പി.സി 124 എ വകുപ്പിനെ എതിര്‍ക്കുക? ഭയ്യാ, കമ്യൂണിസ്റ്റുകള്‍ ജനങ്ങളെ കൊലപ്പെടുത്തുകയാണ്. എന്റെ പാര്‍ട്ടിയുടെ 100 പേരെങ്കിലും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായിട്ടുണ്ട്. അവരുടെ ജീവന്‍ തന്നെ പൂര്‍ണമായും എടുത്താണോ 124 എയെ കുറിച്ച് പഠിപ്പിക്കാന്‍ വരുന്നത്. നന്നെ ചുരുങ്ങിയത് കേരളത്തില്‍ നിന്നുള്ള കമ്യൂണിസ്റ്റ് അംഗം 124 എ ഉന്നയിക്കാന്‍ പാടില്ലായിരുന്നു’- അമിത് ഷാ പറഞ്ഞു.

അതേസമയം കേരളത്തില്‍ 124 എ ഒരിക്കല്‍ പോലും സര്‍ക്കാര്‍ പ്രയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ് എഴുന്നേറ്റ ബിനോയ് വിശ്വം അമിത് ഷായുടെ പ്രസംഗം തടസപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ നിരവധി ഉദാഹരണങ്ങളുണ്ടെന്നായിരുന്നു അമിത് ഷായുടെ കുറിക്കുകൊള്ളുന്ന മറുപടി. ഈ സഭയില്‍ ചോദ്യത്തിന് താനല്ലാത്ത മറ്റുള്ളവര്‍ നല്‍കിയ മറുപടിയില്‍ തന്നെ കേരളത്തിലെ ഉദാഹരണങ്ങളുണ്ട്. അത് സഭയില്‍ വെക്കാന്‍ തയ്യാറാണ് എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles