Saturday, June 15, 2024
spot_img

‘തുക്ക്ഡേ തുക്ക്ഡേ’സംഘങ്ങളായ രാജ്യവിരുദ്ധരെ വെറുതേവിടില്ല,ഇവരൊക്കെ ആരാണ്?

കര്‍ഷക പ്രതിഷേധത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന തുക്‌ഡേ തുക്‌ഡേ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് ബിഹാര്‍ ബി.ജെ.പി. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കിസാന്‍ ചൗപല്‍ സമ്മേളന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്‌ന ജില്ലയിലെ തേക ബിഘയിലായിരുന്നു കിസാന്‍ ചൗപല്‍ സമ്മേളനിന് തുടക്കം കുറിച്ചത്. അവര്‍(കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍) പറയുന്നത് നിയമങ്ങള്‍ പിന്‍വലിക്കാതെ തങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകരെ ബഹുമാനിക്കുന്നു എന്നു പറയാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷെ കര്‍ഷകരുടെ പ്രതിഷേധത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന തുക്‌ഡേ തുക്‌ഡേ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു- രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്, രാജ്യത്തെ വിഭജിക്കുന്ന ഭാഷയില്‍ സംസാരിക്കാന്‍ ഇവരൊക്കെ ആരാണെന്ന്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കലാപത്തിന് പ്രേരണ നല്‍കിയതിന് ജയിലില്‍ കഴിയുന്ന, ബുദ്ധിജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിലരെ വിട്ടയക്കണമെന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്- മന്ത്രി കൂട്ടിച്ചേര്‍ത്തു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ അവര്‍ക്ക് കോടതിയില്‍നിന്ന് ജാമ്യം ലഭിക്കില്ല. ഇപ്പോള്‍ ചില ആളുകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി കര്‍ഷകരുടെ പ്രതിഷേധത്തില്‍ അഭയം കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ അവരുടെ ഉദ്ദേശ്യം വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി

Related Articles

Latest Articles