Friday, May 17, 2024
spot_img

ഇന്ത്യൻ സൈനിക മേധാവി സൗദിയിൽ,ഇനി പല കളികളും മാറും

ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ സന്ദർശനത്തിനായി സൗദിയിലെത്തി. സൗദി റോയൽ ​ ഫോഴ്‍സിന്‍റെ റിയാദിലെ ആസ്ഥാനത്ത്​സൗദി റോയൽ ഫോഴ്‍സ്​ കമാൻഡർ ജനറൽ ഫഹദ്​ബിൻ അബ്ദുല്ല മുഹമ്മദ്​അൽമുതൈർ വരവേറ്റു. സൗദി റോയൽ സൈന്യം ഇന്ത്യൻ കരസേന മേധാവിക്ക്​ഗാർഡ്​ഓഫ്​ഓണർ നൽകി.

പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സന്ദർശനം തിങ്കളാഴ്ച രാത്രിയോടെ പൂർത്തിയാകും​​. ആദ്യമായാണ്​ ഒരു ഇന്ത്യൻ സൈനിക തലവൻ സൗദി അറേബ്യയിലെത്തുന്നത്​. രണ്ടുദിവസത്തെ പര്യടനത്തിനിടയിൽ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളിൽ അദ്ദേഹം സംബന്ധിക്കുന്നുണ്ട്​. പ്രതിരോധ, സൈനിക രംഗത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യുന്നു. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാടുകൾ ഈ കൂടിക്കാഴ്ചകൾക്കിടയിൽ കൈമാറും.

റോയൽ സൗദി ലാൻഡ്​ഫോഴ്‍സി​ന്​ പുറമെ ജോയിൻറ്​ ഫോഴ്‍സ്​ കമാൻഡിന്‍റെയും ആസ്ഥാനവും കിങ്​അബ്ദുൽ അസീസ്​ മിലിറ്ററി അക്കാദമിയും ജനറൽ എം.എം. നരവനെ സന്ദർശിക്കും. തിങ്കളാഴ്‍ച സൗദി നാഷനൽ ഡിഫൻഡ്​ യൂണിവേഴ്‍സിറ്റി സന്ദർശിക്കുന്ന അദ്ദേഹം വിദ്യാർഥികളെയും വിവിധ ഫാക്കൽറ്റികളെയും അഭിസംബോധന ചെയ്യും.

Related Articles

Latest Articles