Saturday, January 10, 2026

ഒരു കുടുംബത്തിന് രണ്ട് കുട്ടികള്‍ നിയമം പാസാക്കണം; കൂ​ടി​യാ​ൽ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​ണ​മെ​ന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ദില്ലി:ഒരു കുടുംബത്തിന് രണ്ട് മക്കള്‍ മാത്രമേ പാടുള്ളൂ എന്ന നിയമം രാജ്യത്ത് പാസാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഈ നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യ ക്രമാതീതമായി ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രസ്താവന.

ക്രമാതീതമായ ജനസംഖ്യ വര്‍ദ്ധനവ് പ്രകൃതി വിഭവങ്ങള്‍ക്കും സാമൂഹിക ഐക്യത്തിനും കടുത്ത വെല്ലുവിളി സൃഷ്ടിക്കും. ശക്തമായ നിയമം വഴി ഇത് തടയണം. ഇതിനായി പാര്‍ലമെന്‍റില്‍ നിയമം അവതരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും ജനസഖ്യാ നിയന്ത്രണത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇന്ത്യയിലെ ജനസംഖ്യ വര്‍ദ്ധനവും മതവിശ്വാസവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും മന്ത്രി പറഞ്ഞു .

Related Articles

Latest Articles