Friday, January 9, 2026

“സ്പീക്കര്‍ പദവിയിലിരുന്ന് മറ്റ് അജണ്ടകൾ ഒളിച്ച് കടത്താമെന്ന വ്യാമോഹം ഷംസീറിന് വേണ്ട !”എ.എൻ.ഷംസീറിന്റെ വിവാദ പരാമർശത്തിൽ എൻഎസ്എസ് പ്രസ്താവനയെ പിന്തുണച്ചു കൊണ്ട് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ

നിയമസഭാ സ്പീക്കർ പദവിയിൽ തുടരാൻ എ.എൻ.ഷംസീറിന് യോഗ്യത ഇല്ലെന്ന എൻഎസ്എസ് പ്രസ്താവനയെ പിന്തുണച്ചു കൊണ്ട് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ രംഗത്തുവന്നു. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന വിധത്തിൽ സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പുപറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിക്കുന്ന നിലപാട് അംഗീകരിക്കാൻ ആകില്ല.
ഉന്നതഭരണഘടനാ പദവിയിലിരിക്കുന്നയാൾക്ക് യോജിച്ചതല്ല ഷംസീറിൻ്റെ വാക്കുകൾ. സ്പീക്കര്‍ പദവിയിലിരുന്ന് മറ്റ് അജണ്ടകൾ ഒളിച്ച് കടത്താമെന്ന വ്യാമോഹം ഷംസീറിന് വേണ്ട. എൻഎസ്എസ് ആവശ്യത്തോട് മുഖ്യമന്ത്രിയും എൽഡിഎഫും നിലപാട് വ്യക്തമാക്കണം. കേരളത്തിലെ പ്രതിപക്ഷം സ്പീക്കറോട് സഹകരിക്കുമോയെന്നത് അറിയാൻ ആഗ്രഹമുണ്ട്” – വി. മുരളീധരൻ പറഞ്ഞു.

Related Articles

Latest Articles