Thursday, June 13, 2024
spot_img

“പ്രതിഭയും കഴിവും ഒത്തുചേരുമ്പോഴാണ് ജീവിത വിജയമുണ്ടാകുന്നത്; കുരുന്നുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമം മഹത്തരം” ഭാരതീയം കലോത്സവ പ്രതിഭാ പുരസ്‌ക്കാര സമർപ്പണം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: ഭാരതീയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിക്കപ്പെട്ട ഭാരതീയം കലോത്സവ പ്രതിഭാ പുരസ്കാരം സമർപ്പണ സന്ധ്യ ഉദ്ഘാടനം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കുട്ടികളിലെ പ്രതിഭയും കഴിവും പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് കെട്ടുപോകരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുരുന്നുകളിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ ഭാരതീയം ട്രസ്റ്റ് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു പ്രതിഭയും കഠിനാദ്ധ്വാനവും ഒത്തുചേരുമ്പോഴാണ് ജീവിത വിജയമുണ്ടാകുന്നത്. സമാനതകളില്ലാത്ത ജീവിത വിജയത്തിന്റെ ഉത്തമ മാതൃകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൂജപ്പുര ശ്രീ ചിത്തിര തിരുന്നാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം പ്രതിഭകളെ ആദരിച്ചു.

പ്രശസ്ത എഴുത്തുകാരൻ ജോർജ് ഓണക്കൂർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ചലച്ചിത്ര താരം പ്രേം കുമാർ, സംവിധായകൻ ഷാജി എൻ കരുൺ, പിന്നണി ഗായിക രാജലക്ഷ്‌മി കൗൺസിലർമാരായ വി വി രാജേഷ്, കരമന അജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഭാരതീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ സ്വാഗതം ആശംസിച്ചു

Related Articles

Latest Articles