തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ ഒരുക്കിയ പോലീസ് സുരക്ഷയുടെ വിവരങ്ങൾ ചോർന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.ഏറ്റവും ഗുരുതരമായ സംഭവമായിട്ടാണ് ഇതിനെ കാണേണ്ടതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കണമെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രിയാണെന്നത് ഓർക്കണമെന്നും അദ്ദേഹം ആഞ്ഞടിച്ചു.
അതേസമയം സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തി.സുരക്ഷാഭീഷണി പുറത്ത് വിട്ടത് പൊലീസിന്റെ ബുദ്ധിയാണോ അതോ മാറ്റാരുടെയെങ്കിലും ബുദ്ധിയാണോ എന്ന് അറിയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.ഒരാഴ്ച മുമ്പാണ് പ്രധാനമന്ത്രിക്കെതിരെയുള്ള ഭീഷണി കത്ത് ലഭിച്ചത്. അപ്പോൾ തന്നെ ഡിജിപിക്ക് പരാതിയും നൽകി. ഫോൺ നമ്പർ സഹിതമായിരുന്നു പരാതി. ഫോൺ നമ്പർ കേന്ദ്രികരിച്ച് പരിശോധന നടത്തിയോ എന്ന് പൊലീസ് വ്യക്തമാക്കാണമെന്നും അദ്ദേഹം വ്യക്തമാക്കി

