Saturday, May 18, 2024
spot_img

ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി വളർത്തി ജീവനക്കാർ;രണ്ട് പേരെ കയ്യോടെ പൊക്കി കൊരട്ടി പോലീസ്

തൃശൂർ: ഹോട്ടലിലെ ചെടിച്ചട്ടിയിൽ കഞ്ചാവ് വളര്‍ത്തി ജീവനക്കാർ.അസം സ്വദേശി ഭരത് (29), വെസ്റ്റ് ബംഗാള്‍ സ്വദേശി ബിഷ്ണു (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കൊരട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊരട്ടി ജെ ടി എസ് ജങ്ഷനിലെ പെട്രോള്‍ പമ്പിന് സമീപത്തെ ഹോട്ടലിലാണ് പ്രതികൾ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്.

ഒരു ചട്ടിയില്‍ 14 ചെടികളാണുണ്ടായിരുന്നത്. സ്വന്തം ആവശ്യത്തിനാണ് ഇവ വളര്‍ത്തുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. ഇവര്‍ക്ക് കഞ്ചാവ് ചെടിയുടെ വിത്ത് നൽകിയവരെ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles