Saturday, December 27, 2025

സാങ്കേതിക സര്‍വകലാശാല എംബിഎ പരീക്ഷ മാറ്റിവച്ചു; പുതുക്കിയ ടൈം ടേബിള്‍ ഇങ്ങനെ

എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല മാര്‍ച്ച്‌ 16 ന് നടത്താനിരുന്ന എം ബി എ മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍ & പാര്‍ട്ട് ടൈം) പരീക്ഷകള്‍ മാര്‍ച്ച്‌ 30 ലേക്ക് മാറ്റി. പുതുക്കിയ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അതേസമയം കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി കോഴ്‌സിന്റെ കോവിഡ് സ്‌പെഷ്യല്‍ ബോട്ടണി ബയോടെക്‌നോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 11 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Related Articles

Latest Articles