Thursday, January 8, 2026

വീണ്ടും അജ്ഞാതൻ !ലഷ്‌കർ ഫണ്ട് റൈസർ ഖാരി ഷെഹ്‌സാദ പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു

കറാച്ചി : ഭീകരസംഘടന ലഷ്‌കർ ഇ തൊയ്ബയുടെ പ്രധാന ഫണ്ട് റൈസർ, ഖാരി ഷെഹ്‌സാദ പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കറാച്ചി ഖൈറാബാദിലെ പള്ളിയിൽ പ്രാർത്ഥനയ്‌ക്ക് പോകുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലഷ്കർ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹഫീസ് സയീദിന്റെ അടുത്ത ബന്ധുവാണ് ഇയാൾ.

തീവ്ര ഇസ്ലാമിക സംഘനടയായ ജാമിയത്ത് ഉലമ ഇസ്ലാമിന്റെ നേതാവ് കൂടിയാണ് ഖാരി ഷെഹ്‌സാദ. ദിവസങ്ങൾക്ക് മുമ്പാണ് സംഘടനയുടെ തലവ‍ൻ മുഫ്തി അബ്ദുൾ ബാഖി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരുമാസത്തിനിടെ ജാമിയത്ത് ഉലമയുടെ അഞ്ച് നേതാക്കളാണ് ഇതേ രീതിയിൽ പ്രാർത്ഥനയ്‌ക്ക് പോകുന്നതിനിടെ കൊല്ലപ്പെട്ടത്. ഒരാഴ്ച മുമ്പാണ് ലഷ്‌കർ ഭീകരനും ഹാഫീസ് സയിദിന്റെ അനന്തരവനുമായ അബു ഖത്താനെ അജ്ഞാതൻ വെടിവെച്ച് കൊന്നത്.

Related Articles

Latest Articles