Saturday, June 1, 2024
spot_img

ചന്ദ്രനിൽ ഒരു നിഗൂഢ ‘കുടിൽ’? ചിത്രങ്ങൾ അയച്ച് ചൈനീസ് റോവർ: അമ്പരന്ന് ശാസ്ത്രലോകം

ചൈനയുടെ യുടു 2 റോവര്‍ ചന്ദ്രന്റെ അതിവിദൂരെയുള്ള വോണ്‍ കര്‍മാന്‍ ഗര്‍ത്തത്തിന് കുറുകെയുള്ള യാത്രയ്ക്കിടെ ഒരു നിഗൂഢ വസ്തുവിനെ കണ്ടെത്തിയതായി റിപ്പോർട്ട്. എന്നാൽ ഈ വസ്തുവിനെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെ വിശകലനം ചെയ്തുവരികയാണെന്നും ഇത്തരത്തിലൊന്നിനെ ആദ്യമായാണ് കണ്ടെത്തുന്നതെന്നും ശാസ്ത്രലോകം പറയുന്നു.

അതേസമയം ഒരു ക്യൂബ് ആകൃതിയിലുള്ള വസ്തുവിനെ യുട്ടു 2 ചന്ദ്രന്റെ വടക്ക് ചക്രവാളത്തിലാണ് കണ്ടെത്തിയത്. റോവറില്‍ നിന്നും ഏതാണ്ട് 80 മീറ്റര്‍ അകലെയായിരുന്നു ഈ വസ്തുവെന്ന് ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷനുമായി (സിഎന്‍എസ്എ) അഫിലിയേറ്റ് ചെയ്തിരിക്കുന്ന ചൈനീസ് ഭാഷാ സയന്‍സ് ഔട്ട്റീച്ച് ചാനലായ ഔവര്‍ സ്പേസ് പ്രസിദ്ധീകരിച്ച യുട്ടു 2 ഡയറിയില്‍ പറയുന്നു. മാത്രമല്ല ഈ വസ്തു ഒരു ഉയര്‍ന്ന പാറക്കല്ലായിരിക്കാമെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. നവംബറില്‍ ദൗത്യത്തിന്റെ 36-ാം ചാന്ദ്ര ദിനത്തിലായിരുന്നു ഇത്.

മാത്രമല്ല യുട്ടു 2 അടുത്ത 2-3 ചാന്ദ്ര ദിനങ്ങള്‍ (2-3 ഭൗമ മാസങ്ങള്‍) ചാന്ദ്ര റെഗോലിത്തിലൂടെ സഞ്ചരിക്കുകയും ചില ഗര്‍ത്തങ്ങളില്‍ പഠനങ്ങള്‍ നടത്തുകയും ചെയ്യും. അപ്പോഴേയ്ക്കും ഈ അജ്ഞാതവസ്തുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. കൂടാതെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന റോവര്‍ ചന്ദ്രനില്‍ 1,000 ദിവസം പൂര്‍ത്തിയാക്കി. ചൈനയുടെ നാലാമത്തെയും ചന്ദ്രനില്‍ എത്തിക്കുന്ന രണ്ടാമത്തെ ദൗത്യവുമാണ് ഈ റോവര്‍.

Related Articles

Latest Articles