Monday, June 17, 2024
spot_img

ബിഗ് ബാഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഉൻമുക്ത് ചന്ദ്: ആവേശത്തോടെ വരവേറ്റ് ഓസ്ട്രേലിയ

മുൻ ഇന്ത്യൻ അണ്ടർ 19 ലോകകപ്പ് ജേതാവായ ടീമിന്‍റെ ക്യാപ്റ്റനായിരുന്ന ഉൻമുക്ത് ചന്ദ് ആസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിൽ അരങ്ങേറി. മാത്രമല്ല ഓസ്ട്രേലിയൻ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ഉന്മുക്ത് ചന്ദ്.

അതേസമയം മെൽബൺ റെനഗേഡ്സ് താരമായ ഉന്മുക്ത് ചന്ദിന്റെ അരങ്ങേറ്റം ഹോബാർട്ട് ഹരിക്കേൻസിനെതിരെ ആയിരുന്നു. ഓസ്‌ട്രേലിയയുടെ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനു കീഴിലാണ് ചന്ദ് കളിക്കുന്നത്. ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി ലോകകപ്പ് ഉയർത്തിയിട്ടുള്ള ഉന്മുക്ത് ചന്ദിനെ വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സ്വാഗതം ചെയ്തത്.

എങ്കിലും ബിഗ് ബാഷിലെ ആദ്യ മത്സരത്തിൽ ഉന്മുക്ത് ചന്ദിന് ശോഭിക്കാൻ ആയില്ല. തുടർന്ന് മത്സരത്തിന്റെ പതിനെട്ടാം ഓവറിൽ എട്ട് പന്തിൽ 6 റൺസ് എടുത്ത താരത്തെ സന്ദീപ് ലാമിച്ചാനെ മടക്കി. ഈ മത്സരത്തിൽ 6 റൺസിന് ടീം തോൽക്കുകയും ചെയ്തു. കൂടാതെ 13 മത്സരങ്ങളിൽ നിന്നും 16 പോയിന്റുമായി ലീഗിൽ ഏറ്റവും പിന്നിലാണ് റെനഗേഡ്സ്.

Related Articles

Latest Articles