Wednesday, January 14, 2026

മൂന്നു വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: പോക്‌സോ കേസ് പ്രതിയായ കോഴിക്കോട് സ്വദേശി റഷീദിനെ പിടികൂടി

പഴയങ്ങാടി: പോക്‌സോ കേസുകളിൽ പ്രതിയായ മധ്യവയസ്ക്കനെ പോലീസ് പിടികൂടി. കോഴിക്കോട് പുതിയങ്ങാടി ഹാര്‍ബറിലെ മത്സ്യത്തൊഴിലാളി പി.പി.റഷീദിനെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്. പോലീസ് കേസെടുത്തതോടെ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ.

പുതിയങ്ങാടിയിൽ മൂന്ന് വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ മൂന്നു പോക്‌സോ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. പിന്നാലെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പൊലീസ് ഇയാളെ പിടികൂടിയത്. മാത്രമല്ല പോലീസ് മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍ മൂന്നുദിവസത്തോളം നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെക്കുറിച്ച്‌ വിവരം ലഭിച്ച പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നിര്‍ദേശത്തില്‍ പഴയങ്ങാടി സി.ഐ രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐമാരായ മനോജ്, നികേഷ്, സയീദ്, സിവില്‍ പൊലീസ് ഓഫിസര്‍ ഷിജോ എന്നിവരടങ്ങിയ സംഘമാണ് ഏര്‍വാടി മത്സ്യബന്ധന തുറമുഖത്തിനടുത്തുനിന്ന് ഇയാളെ വലയിലാക്കിയത്.

Related Articles

Latest Articles