Monday, June 17, 2024
spot_img

ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും; ഒഴിഞ്ഞ് നിൽക്കുന്നത് ഇതര മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ട് ! ഗണപതി ഭഗവാനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പേജിൽ കമന്റ് ഇട്ടയാൾക്ക് തക്ക മറുപടി നൽകി ഉണ്ണി മുകുന്ദൻ ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും സിനിമയ്ക്ക് പുറത്ത് വ്യക്തിജീവിതത്തിൽ നിലപാടുകൾ തുറന്നു പറയാൻ കാണിച്ച ധൈര്യം കൊണ്ടും മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തോടെ അദ്ദേഹം യുവ താര നിരയിൽ മുൻനിരയിൽ ഇരിപ്പിടം ഉറപ്പിച്ചു. മിത്ത് വിവാദത്തിലടക്കം പ്രതികരിക്കുവാൻ പലരും മടിച്ചപ്പോഴും തന്റെ നിലപാട് ഉണ്ണിമുകുന്ദൻ വളരെ വ്യക്തമായി പൊതു ജനമധ്യത്തിൽ വ്യക്തമാക്കിയിരുന്നു.

ഇപ്പോളിതാ ഗണപതി ഭഗവാനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പേജിൽ കമന്റ് ഇട്ടയാൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് ഉണ്ണി. പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഗണപതി ഭഗവാനുമായി ബന്ധപ്പെടുത്തി കമന്റ് ചെയ്തത്. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല. അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നത് ഇതര മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണെന്നാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്

ഉണ്ണി മുകുന്ദനെ പിന്തുണച്ച് നിരവധി ആരാധകരാണ് മുന്നോട്ട് വന്നിരിക്കുന്നത്. കൃത്യമായ ഉത്തരമാണ് ഉണ്ണി നൽകിയത്, നിങ്ങൾക്കേ അത് പറയാൻ സാധിക്കു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

സൂര്യ പ്രധാന വേഷത്തിലെത്തി വെട്രിമാരൻ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ അടുത്തതായി അഭിനയിക്കുന്നത്. മലയാളത്തിൽ നിന്ന് ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തിൽ കുമാറാണ് സംവിധാനം. ലാർക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേർന്നാണ് നിർമാണം. ആർതർ വിൽസണാണ് ഛായാഗ്രാഹണം നിർവഹിക്കുക. യുവ ശങ്കർ രാജയാണ് സംഗീതം.

Previous article
Next article

Related Articles

Latest Articles