മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച കാര്യം താരം ആരാധകരെ അറിയിച്ചത്. മുഖ്യമന്ത്രി മേപ്പടിയാൻ ((Meppadiyan)) കാണാമെന്ന് അറിയിച്ചതിൽ സന്തോഷം. സംസ്ഥാനത്തിന്റെ ഏത് ആവശ്യത്തിനും താൻ ഒപ്പം ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ: മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ സാധിച്ചത് ബഹുമതിയായി ഞാന്‍ കാണുന്നു. അദ്ദേഹത്തിന്റെ തിരക്കേറിയ ദിവസത്തില്‍ നിന്ന് എനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിനും ഒന്നിച്ച് പ്രഭാതഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചതിനും നന്ദി. എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ഒന്നായിരിക്കും ഇത്. ഈ മറക്കാനാവാത്ത ദിവസം ഒരുക്കിയതിന് ജോണ്‍ ബ്രിട്ടാസ് ചേട്ടനും നന്ദി. സംസ്ഥാനത്തിന്റെ ഏത് ആവശ്യങ്ങൾക്കും നിറഞ്ഞ മനസ്സോടെ ഞാൻ ഒപ്പം ഉണ്ടാകും. ഈ കൂടിക്കാഴ്ച്ചയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അങ്ങ് മേപ്പടിയാന്‍ സിനിമ സൗകര്യപൂർവ്വം കാണാമെന്ന് സമ്മതിച്ചതാണ്. അതിൽ അതിയായ സന്തോഷമുണ്ട്. താങ്കള്‍ എപ്പോഴും ആരോഗ്യവാനും ഊര്‍ജ്വസ്വലനുമായിരിക്കട്ടെ
ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിൽ ഉണ്ണി തന്നെ നിര്‍മ്മിച്ച ചിത്രം വിഷ്‍ണു മോഹനാണ് ചിത്രം സംവിധാനം ചെയ്‍തത്. അഞ്‍ജു കുര്യനാണ് ചിത്രത്തിലെ നായികയായെത്തിയത്. രാഹുല്‍ സുബ്രഹ്‍മണ്യമാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

