Tuesday, October 20, 2026

ലൈംഗിക അതിക്രമം; സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റിനെതിരെ പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്ന് ആക്ഷേപം

തൃശൂർ: സിപിഎം നോതാവായ ബാങ്ക് പ്രസിഡന്റിനെതിരെ ലൈംഗിക അതിക്രമ പരാതി (Rape Attempt Case Against CPM Leader) നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം. തൃശ്ശൂരിലാണ് സംഭവം. തൃശൂർ കൂർക്കഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ വനിത ജീവനക്കാർ നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ പാർട്ടി നടപടിയെടുത്തില്ലെന്ന രൂക്ഷവിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.

പാർട്ടിക്ക് നൽകിയ പരാതിയിലാണ് സിപിഎം ആരോപണ വിധേയനെ രക്ഷിക്കാൻ ശ്രമം നടത്തുന്നത്.
സിപിഎം നേതാവും ബാങ്ക് പ്രസിഡന്റുമായ കെ വി ഹരിദാസിനെതിരെയാണ് പരാതി. ലൈംഗികമായും മാനസികമായും പ്രസിഡന്റ് ഉപദ്രവിക്കുന്നുവെന്ന പരാതി ഏരിയാകമ്മറ്റി മുതൽ സംസ്ഥാന കമ്മറ്റിക്കുവരെ വനിത ജീവനക്കാർ നൽകിയിട്ടുണ്ട്.

എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് വനിതാ ജീവനക്കാർ പറയുന്നു. കഴിഞ്ഞ നവംബറിൽ നൽകിയ പരാതിയിൽ പാർട്ടി നടപടി സ്വികരിക്കാത്തതിനാൽ പോലീസിലും വനിതാ സെല്ലിലും പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. ജില്ലാ സമ്മേളനത്തിന് ശേഷം പ്രശ്‌നത്തിന് പരിഹാരം കാണാമെന്നായിരുന്നു വനിതാ ജീവനക്കരെ ജില്ലാ നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ ജില്ലാ സമ്മേളനം കഴിഞ്ഞിട്ടും ഇയാൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്.

Related Articles

Latest Articles