Wednesday, December 17, 2025

തീജ്വാലയ്ക്ക് മുന്നില്‍ ഉണ്ണി മുകുന്ദന്‍; നിമിഷങ്ങൾക്കകം വെെറലായി മാളികപ്പുറം പോസ്റ്റര്‍

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘മാളികപ്പുറം’. പ്രശസ്ത സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേര് കൊണ്ട് തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. തീജ്വാലയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന ഉണ്ണിമുകുന്ദനാണ് പോസ്റ്ററിലുള്ളത്. ഇതിനോടകം പോസ്‌റ്റര്‍ വെെറലായി കഴിഞ്ഞു.

ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ മാസമാണ് നടന്നത്. കലിയുഗവരദനായ അയ്യപ്പനെ കുറിച്ചുള്ള ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലായിരുന്നു സിനിമയുടെ പുജ നടന്നത്. ചിത്രത്തിന്റെ സെറ്റില്‍ പന്തളം രാജകുടുംബാംഗങ്ങള്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു.

അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. ഉണ്ണിമുകുന്ദനൊപ്പം ശ്രീപഥ്,ദേവനന്ദ എന്നീ ബാലതാരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെെജു കുറുപ്പ്, ഇന്ദ്രന്‍സ്,മനോജ് കെ ജയന്‍,രമേശ് പിഷാരടി, സമ്ബത്ത് റാം എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘തത്വമസി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്

Related Articles

Latest Articles