Thursday, December 18, 2025

1.80 കോടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധന സഹായവുമായി യോഗി സർക്കാർ: രക്ഷിതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തും

ലക്‌നൗ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വാങ്ങുന്നതിന് മാതാപിതാക്കള്‍ക്ക് ധന സഹായവുമായി യോഗി സര്‍ക്കാര്‍. ഉത്തർപ്രദേശിലെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലെ നൽകുന്ന ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ തുക ഉടന്‍ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.

സ്‌കൂൾ ബാഗിന് 175 രൂപ, രണ്ടു ജോഡി യൂണിഫോമിന് 600 രൂപ, ഒരു ജോഡി ഷൂസിനും സോക്‌സുകള്‍ക്കുമായി 125 രൂപ, ഒരു സ്വെറ്ററിന് 200 രൂപ, എന്നിങ്ങനെ മൊത്തം 1100 രൂപയാണ് ഒരു വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുക.

അതേസമയം സഹായം അക്കൗണ്ടിലേക്ക് എത്തിക്കാനായുള്ള നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാനത്തെ ധന വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും, അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മേധാവി സര്‍വേന്ദ്ര വിക്രം ബഹാകൂര്‍ സിങ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിഎഫ്‌എംഎസ് പോര്‍ട്ടല്‍ വഴി പണമയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം നല്‍കിയ ഉത്തരവില്‍ പറയുന്നു.

ഈ സ്‌കീമിന്റെ പ്രയോജനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ വിവരങ്ങള്‍ പിഎഫ്‌എംഎസ് പോര്‍ട്ടലിലുണ്ട്. ഇതേതുടർന്ന് ഈ ഡാറ്റകളുടെ പരിശോധനകളും മറ്റു നടപടികളും വേഗം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഏകദേശം 1.80 കോടി വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

Related Articles

Latest Articles