Friday, May 17, 2024
spot_img

ഡിഫന്‍സ് അക്കാദമിയിലെ വനിതാ പ്രവേശനം; “40 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്റെ സ്ഥാനത്ത് ഒരു വനിത നില്‍ക്കും”; പ്രശംസിച്ച്‌ കരസേനാ മേധാവി എംഎം നരവനെ

പുനെ: നാഷണൽ ഡിഫെൻസ് അക്കാദമിയില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാനുള്ള തീരുമാനത്തെ പ്രശംസിച്ച്‌ ഇന്ത്യന്‍ കരസേനാ മേധാവി എംഎം നരവനെ. ലിംഗസമത്വം എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യ ചവിട്ടുപടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ 141 കോഴ്‌സിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ന് ഞാന്‍ നില്‍ക്കുന്ന സ്ഥാനത്ത് 40 വര്‍ഷങ്ങള്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് ഒരു വനിതയെ കാണാന്‍ സാധിക്കുമെന്ന് അദേഹം പരീശീലനം പൂര്‍ത്തിയാക്കിയ ഓഫീസര്‍മാരോട് പറഞ്ഞു. വനിതകള്‍ക്ക് പരിശീനം നല്‍കുന്ന സാഹചര്യങ്ങള്‍ വ്യത്യസ്ഥമായിരിക്കാം, എന്നാല്‍ ഒരു പുരുഷ സൈനികന് നല്‍കുന്ന അതേ പരിശീലനം തന്നെ അവര്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം 42 വര്‍ഷങ്ങള്‍ക്ക് മുൻപ് ഇതേ മൈതാനത്തില്‍ ഒരു കേഡറ്റായി പരേഡ് ചെയ്ത താന്‍ ഇന്ന് ഇവിടെ പരേഡ് റിവ്യു ചെയ്യാന്‍ വന്നിരിക്കുന്നുവെന്നും ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

Women will be standing in my position in 40 years, says Indian Army chief

Related Articles

Latest Articles