India

യുപിയെ യോഗി തന്നെ നയിക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 272 സീറ്റുകൾ വരെ നേടുമെന്ന് റിപ്പബ്ലിക് സർവ്വേ

ലക്‌നൗ: യുപിയിൽ മുഖ്യമന്ത്രിയായി യോഗി തന്നെ തുടരുമെന്ന് റിപ്പബ്ലിക് സർവ്വേ (UP Elections Republic Survey). സംസ്ഥാനത്ത് 403 നിയമസഭാ സീറ്റുകളിലേക്കായി ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി, എസ്പി, ബിഎസ്പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പാർട്ടികൾ തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്. റിപ്പബ്ലിക് ടിവിയും പി മാർക്യുവും സംയുക്തമായി നടത്തിയ സർവ്വേയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ എത്തുമെന്നും യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മത്സരത്തിനിറങ്ങുന്ന ബിജെപി 252-272 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്തുമെന്നാണ് സർവ്വേയിൽ പ്രവചിച്ചിരിക്കുന്നത്. അതേസമയം അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി 111 മുതൽ 131 വരെ സീറ്റുകൾ നേടിയേക്കാം. ബിഎസ്പി 8 – 16വരെയും, കോൺഗ്രസ് 3-9 മറ്റുള്ളവർ 4 വരെ സീറ്റ് നേടിയേക്കാമെന്നുമാണ് പ്രവചനം. സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെയാണ് ഭൂരിഭാഗം പേരും തിരഞ്ഞെടുത്തിരിക്കുന്നത്.

41.2 ശതമാനം പേർ വീണ്ടും യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് പ്രവചിക്കുന്നത്. 29.4 ശതമാനം പേർ അഖിലേഷ് യാദവിനെ പിന്തുണയ്‌ക്കുന്നു. 13.4 ശതമാനം പേർ മായാവതിയേയും, 5.8 ശതമാനം പേർ പ്രിയങ്ക ഗാന്ധിയേയും 0.9 ശതമാനം പേർ ജയന്ത് ചൗധരിയേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്‌ക്കുന്നുണ്ട്. കേന്ദ്രസർക്കാർ സംസ്ഥാനത്ത് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും സർവ്വേ വിലയിരുത്തുന്നുണ്ട്. 34 ശതമാനം പേർ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതീവ സന്തുഷ്ടരാണ്.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

16 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago