Tuesday, May 7, 2024
spot_img

മാഫിയയെ അടിച്ചൊതുക്കി യോഗി ആദിത്യനാഥ് നേടാൻ പോകുന്നത് 350 സീറ്റുകൾ

ഇന്ത്യ യിൽ ഇന്ന് ഏറ്റവും ശ്രദ്ധേയനായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ ഒന്നാണ്. പല മേഖലകളിലും രൂക്ഷമായ പിന്നോക്കാവസ്ഥ ഇപ്പോഴും നേരിടുന്ന ഒരു സംസ്ഥാനമാണ് ഉത്തർപ്രദേശ്. പക്ഷെ യോഗി സർക്കാർ അധികാരത്തിൽ വന്നശേഷം വരുത്തിയ മാറ്റങ്ങൾ ചെറുതല്ല. എല്ലാ മേഖലകളിലും അഭിമാനാർഹമായ നേട്ടങ്ങളാണ് ഈ സംസ്ഥാനം സന്യാസിയായ ഈ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൈവരിച്ചത്. സംസ്ഥാനത്തിന്റെ ക്രമ സമാധാനവും അതുപോലെ തന്നെ ആരോഗ്യ രംഗവും ഏറെ ആശങ്ക ഉണർത്തിയിരുന്ന മേഖലകൾ ആയിരുന്നു. ഈ രണ്ട് മേഖലകളും അവിശ്വസനീയമായ വളർച്ചയാണ് നേടിയത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസ്ഥാനത്തെ മാഫിയകളെ എങ്ങിനെയാണ് അദ്ദേഹം അടിച്ചൊതുക്കിയതെന്ന് പറയുന്നുണ്ട്. തൊണ്ണൂറുകളിലാണ് താൻ രാഷ്ട്രീയത്തിലേക്കെത്തിയത്. അതിന്റെ കാരണം തന്നെ സംസ്ഥാനത്ത് വ്യാപകമായിരുന്നു മാഫിയാ സംഘങ്ങളാണ്. ജനങ്ങളുടെ ജീവനും സ്വത്തും കവരുന്ന സംഘങ്ങൾ വ്യാപകമായിരുന്നു. അതിനു ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നു. ജനങ്ങളെ സ്വന്തം ഭവനങ്ങളിൽ നിന്ന് ആട്ടിപ്പായിക്കുകയും അവരുടെ സാധനങ്ങൾ വലിച്ചെറിയുകയും വീടും സ്ഥലവും ബലം പ്രയോഗിച്ച് കയ്യേറുകയും ചെയ്യുന്ന ധാരാളം സംഭവങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. ഇതെല്ലാമാണ് സംന്യാസിയായിട്ട് കൂടി താൻ രാഷ്ട്രീയത്തിലെത്തിയത്. തന്റെ ഭരണത്തിൽ മാഫിയകൾക്ക് പിന്തുണയില്ല. ജാതി മത രാഷ്ട്രീയ ഭേദമന്യേ നിയമ വിരുദ്ധ പ്രവർത്തനം നടത്തിയവരെയെല്ലാം അഴിക്കുള്ളിലാക്കി. ജനങ്ങൾക്ക് ശാന്തിയും സമാധാനവും ഉറപ്പുവരുത്തിയ ഭരണം ഉത്തർപ്രദേശിന്റെ ചരിത്രത്തിലാദ്യം എന്നു തന്നെ പറയാം.

യോഗി അധികാരത്തിലെത്തുമ്പോൾ വെല്ലുവിളിയായിരുന്ന മറ്റൊരു മേഖല സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയായിരുന്നു. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ആയിരങ്ങൾ മരിച്ചു വീണിരുന്നു. മസ്‌തിഷ്‌ക്ക ജ്വരം അനേകം പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനെടുത്തിരുന്നു. പക്ഷെ യോഗിയുടെ അഴിമതി രഹിത ഭരണവും സമർപ്പണ മനോഭാവവും കേന്ദ്ര സർക്കാരിന്റെ പിന്തുണയും സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്തി. 1947 മുതൽ 2016 വരെ സംസ്ഥാനത്തുണ്ടായിരുന്നത് വെറും 12 മെഡിക്കൽ കോളേജുകളാണ്. പക്ഷെ യോഗി നാല് വർഷങ്ങൾ കൊണ്ട് പണി പൂർത്തിയാക്കിയത് 30 മെഡിക്കൽ കോളേജുകളാണ്. ആരോഗ്യ രംഗത്തിന്റെ വളർച്ചയും വികാസവും കാണിക്കാൻ മറ്റ് ഉദാഹരണങ്ങൾ ആവശ്യമില്ല. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന ലക്ഷ്യത്തിലേക്ക് യോഗി നടന്നടുക്കുന്നു. അടുത്ത വര്ഷം ആദ്യം ഉത്തർപ്രദേശ് നിയമ സഭാ തെരെഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന ജാതി രാഷ്ട്രീയം യോഗിയുടെ ഭരണത്തിലാണ് വികസന രാഷ്ട്രീയത്തിന് വഴിമാറിയത്. ജാതി രാഷ്ട്രീയവും കുടുംബാധിപത്യവും ജനം ഇനിയും പ്രോത്സാഹിപ്പിക്കില്ല. അതുകൊണ്ട് തന്നെ എത്ര സീറ്റ് നേടും എന്ന് എപ്പോൾ ചോദിച്ചാലും യോഗി ആത്മവിശ്വാസത്തോടെ 350 പ്ലസ് എന്ന് പറയും.

Related Articles

Latest Articles