Cinema

വീണ്ടും സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി ‘ബ്രോ ഡാഡി’: പോസ്റ്റര്‍ പങ്കുവെച്ച് മോഹൻലാല്‍

ലൂസിഫറിന്റെ വിജയത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പ്രഖ്യാപനം മുതലേ ചിത്രത്തിന് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ‘ബ്രോ ഡാഡി’ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാല്‍. അതേസമയം മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായിട്ടാണ് ‘ബ്രോ ഡാഡി’യില്‍ അഭിനയിക്കുന്നത്. ഒരു ഇരിപ്പിടം വിട്ട് ഇരിക്കുന്ന മോഹൻലാലിനെയും പൃഥ്വിരാജിനെയുമാണ് പോസ്റ്റററില്‍ കാണാനാകുന്നത്.

ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്താനിരിക്കുകയാണ് ചിത്രം. രാജാകൃഷ്‍ണന്‍ എം ആര്‍ ആണ് ചിത്രത്തിന്‍റെ ഓഡിയോഗ്രാഫര്‍. രാജാകൃഷ്‍ണനൊപ്പമുള്ള ചിത്രമാണ് പൃഥ്വി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ദൃശ്യം 2’നു ശേഷം മോഹന്‍ലാലിന്‍റേതായി ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ അച്ഛനായിട്ടാണ് മോഹൻലാൽ എത്തുന്നത്. ഒരു വിവാഹാലോചനയും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

മോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള രസകരമായ നിമിഷങ്ങളാവും ചിത്രത്തിന്റെ ഹൈലൈറ്റ്. ആരാധകർ ആഗ്രഹിക്കുന്ന തരത്തിലുള്ള പക്കാ എന്റർടൈൻമെന്റ് ചിത്രമായിരിക്കും ബ്രോ ഡാഡി. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനീഹ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജ​ഗദീഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

B4 Admin

Share
Published by
B4 Admin

Recent Posts

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

6 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

8 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

8 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

8 hours ago

അയ്യപ്പഭക്തർക്ക് ആശ്വാസമായി പുതിയ തീരുമാനം: ശബരിമല സന്നിധാനത്ത് ഇനി 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം, സുതാര്യത ഉറപ്പാക്കി ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…

9 hours ago

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍. ശ്രീലേഖയുടെ രാജി. യു.ഡി.എഫ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെടുന്നില്ല. എല്‍.ഡി.എഫ് – യു.ഡി.എഫ് സഖ്യത്തെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…

14 hours ago