Thursday, October 1, 2026

ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു ; വിമാനത്താവളം ബുദ്ധിസ്റ്റ് ടൂറിസം സര്‍ക്യൂട്ട് സുഗമമാക്കും

ഖുഷിനഗര്‍: ശ്രീ ബുദ്ധന്റെ പരിനിര്‍വാണ ക്ഷേത്രത്തിനടുത്തു സ്ഥിതി ചെയുന്ന ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം (Kushinagar International Airport) പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു. ബുദ്ധിസ്റ്റ് ടൂറിസം സര്‍ക്യൂട്ടിനു വന്‍ മുന്നേറ്റം സൃഷിടിക്കുക എന്ന ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഖുഷിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ശ്രീലങ്ക ,കംബോഡിയ ,ഭൂട്ടാന്‍ ,നേപ്പാള്‍ ,മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ ബുദ്ധിസ്റ്റ് സന്യാസികള്‍ പങ്കെടുത്തു .യു .പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ,വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

ഉദ്‌ഘാടനത്തിനു ശേഷം മഹാപരിനിര്‍വാണ ക്ഷേത്രത്തില്‍ അഭിധമ്മ ദിവസം ആചരിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ചടങ്ങുകളും നടന്നു. 3600 സ്‌ക്വയര്‍ മീറ്ററിലാണ് വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത് . 260 കോടി രൂപയാണ് വിമാനത്താവളം പൂര്‍ത്തിയാക്കാന്‍ ചിലവഴിച്ചത് . അന്താരാഷ്ട്ര ബുദ്ധിസ്റ്റ് തീര്‍ത്ഥാടന കേന്ദ്രമാണ് ഖുഷിനഗര്‍. സര്‍നാഥ്,ലുംബിനി,ഗയ തുടങ്ങിയ പ്രമുഖ ബുദ്ധിസ്റ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനം വിമാനത്താവളം സുഖമമാക്കും.വിമാനാത്തവളത്തിനടുത്തുള്ള യു.പി,ബീഹാര്‍ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ജില്ലകളുടെ വികസനത്തിനും വേഗത വര്‍ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Related Articles

Latest Articles