Saturday, June 1, 2024
spot_img

സനാതന ധർമ്മത്തിന്റെ പാലകൻ ; ശ്രീരാമനെ ആരാധിക്കുന്ന തായ് ജനത !

സരയൂ നദീതീരത്തെ രഘുവംശ സാമ്രാജ്യം അയോദ്ധ്യ നമുക്കെല്ലാവർക്കും പരിചിതമായിരിക്കും. എന്നാൽ ഇന്ത്യയിൽ മാത്രമല്ല അയോദ്ധ്യ ഉള്ളത്. തായ്‌ലന്റിലും ഉണ്ട് ഒരു അയോദ്ധ്യ. അയുത്തയ എന്നാണ് പ്രാദേശികമായി ഈ നാട് അറിയപ്പെടുന്നത്. ഭഗവാൻ ശ്രീരാമനുമായി ബന്ധപ്പെട്ട നിരവധി കഥകളും ഐതിഹ്യങ്ങളും നമുക്ക് ഇവിടെ കാണാൻ സാധിക്കും. ഇവിടത്തെ രാജാക്കന്മാരുടെ സ്ഥാനപ്പേര് പോലും രാമ എന്നാണ്. രാജവംശത്തിൽ ജനിക്കുന്ന ഭാവി രാജാവ് ആകേണ്ട ആൺകുട്ടികളെ ശ്രീരാമന്റെ ആവതാരമായി ആണ് ഇവർ കണക്കാക്കുന്നത്. 14-ആം നൂറ്റാണ്ട് മുതൽ 18-ആം നൂറ്റാണ്ട് വരെ 400 വർഷക്കാലം തായ്‌ലൻഡിൽ അഭിവൃദ്ധി പ്രാപിച്ചിരുന്ന രാജവംശം ആയിരുന്നു അയുത്തയ. രാമതിബോഡി ഒന്നാമൻ സ്ഥാപിച്ച അയുത്തയ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായിരുന്നു. നിലവിൽ ബുദ്ധമത വിശ്വാസമാണ് തായ്‌ലൻഡിൽ നിലനിൽക്കുന്നതെങ്കിലും രാമായണത്തിന്റെ വലിയ സാന്നിദ്ധ്യം ഇവിടെ കാണാൻ കഴിയും. പൂർവികരെയും അസ്ഥിത്വത്തെയും പാരമ്പര്യത്തെയും ഇന്നത്തെ തലമുറയും വിസ്മരിച്ചിട്ടില്ല. വർഷങ്ങളായി തായ്‌ലൻഡ് എന്ന് വിളിക്കപ്പെടുന്നുവെങ്കിലും ഈ ഭൂമി ഹിന്ദുവിന്റേതാണ്. പിന്നീട് കാലക്രമേണ ബുദ്ധമതത്തിന്റെ ഘടകങ്ങൾ വന്ന് ഹിന്ദുമതവുമായി കൂടിച്ചേർന്നു എന്നാണ് ഇവിടുത്തെ മതാധ്യാപകനായ ഡോ. സുരേഷ് പാൽ ഗിരി പറയുന്നത്. ഇന്ത്യയുടെ അയോദ്ധ്യയും തായ്‌ലൻഡിലെ അയുത്തയും തമ്മിലുള്ള സാമ്യം നമ്മുടെ പൂർവികരെയും അസ്തിത്വത്തെയും പാരമ്പര്യങ്ങളെയും മറന്നിട്ടില്ല എന്നതാണ്. വർഷങ്ങൾക്കിപ്പുറവും ഭാരതീയരെ പോലെ തന്നെ തായ്ലൻഡിലെ ജനങ്ങളും ശ്രീരാമനെ ആരാധിക്കുന്നു. ഹിന്ദു ക്ഷേത്രങ്ങളും അയുത്തായ ന​​ഗരത്തിൽ പണി കഴിപ്പിച്ചിട്ടുണ്ട്. അയുത്തയിലെ രാജാക്കന്മാർ ‘രാമതിബോധി’ അല്ലെങ്കിൽ “ഭഗവാൻ രാമ” എന്നാണ് അറിയപ്പെട്ടിരുന്നത്. രാമായണത്തിലും ഇതേ നാമം പരാമർശിക്കുന്നുണ്ട്. “രാംകീൻ” എന്നറിയപ്പെടുന്ന തായ് മതഗ്രന്ഥത്തിന് രാമായണത്തിന് തുല്യമായ പദവിയുണ്ട്. ഈ ഗ്രന്ഥവും വാല്മീകി രാമായണവും തമ്മിലുള്ള താരതമ്യ വിശകലനം ‘300 രാമായണ’ത്തിന്റെ രചയിതാവായ രാമാനുജൻ വരച്ചിട്ടുണ്ട്. 18-ാം നൂറ്റാണ്ടിൽ രാമ ഒന്നാമൻ രാജാവ് രചിച്ചതാണ് രാംകീൻ എന്നാണ് വിശ്വസിക്കുപ്പെടുന്നത്. എഡി 1351 മുതൽ സയാമീസ് ഭരണാധികാരികളുടെ പ്രധാന നഗരമായിരുന്നു അയുത്തയ. ഇവിടുത്തെ രാജാവ് ഈ നഗരത്തിൽ ചില ഹിന്ദു ക്ഷേത്രങ്ങളും പണിതിട്ടുണ്ട്. അയുത്തായയിൽ നിന്ന് 35 കിലോമീറ്റർ അകലെ വിഷ്ണു, ബ്രഹ്മാവ്, ശിവൻ എന്നിവരുടെ ക്ഷേത്രമുണ്ട്. തായ്‌ലൻഡിലെ പ്രശസ്ത നഗരമായ അയുത്തായയിലെ രാജാവ് ‘രാമതിബോധി’ (ശ്രീരാമൻ) എന്ന സ്ഥാനപ്പേരാണ് ധരിച്ചിരുന്നത്.1300 നും 1700 നും ഇടയ്‌ക്ക് അയുത്തയ രാജവംശം തായ്‌ലാൻഡ് ഭരിച്ചിരുന്നു.അയുത്തയയിലെ രാജകൊട്ടാരത്തിന്റെ ചുവരുകളിൽ പോലും ഈ ഇതിഹാസ കാവ്യത്തിന്റെ വിവിധ ചിത്രീകരണങ്ങൾ കാണാവുന്നതാണ്. പതിനെട്ടാം നൂറ്റാണ്ടിൽ അയുത്തയ ബർമ്മക്കാർ കൈയേറുകയും വലിയ രീതിയിൽ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. പല പുരാതന നിർമ്മിതികളും ഈ പ്രദേശത്ത് നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവശേഷിക്കുന്ന പലതും പുരാതന സ്മാരകങ്ങളായി സംരക്ഷിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. കടലുമായി ബന്ധിപ്പിക്കുന്ന മൂന്ന് നദികളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് അയുത്തയ സ്ഥിതി ചെയ്യുന്നത്. അയുത്തയയിൽ പല പുരാതന ക്ഷേത്രങ്ങളുടെയും അവശിഷ്ടഭാഗങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ ഇന്ന് യുനെസ്കോയുടെ ഒരു ലോക പൈതൃക പ്രദേശമാണ് അയുത്തയ.

Related Articles

Latest Articles