Saturday, January 10, 2026

കോപ്പ അമേരിക്ക: ചിലിയെ തകർത്ത് പാരഗ്വായ്; നോക്ക്ഔട്ട് ചിത്രം ഇങ്ങനെ

കോപ്പ അമേരിക്ക ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ചിലിയെ പരാജയപ്പെടുത്തി പരാഗ്വായ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പാരഗ്വായുടെ ജയം. ഇതോടെ ഗ്രൂപില്‍ ഒരു മത്സരം ബാക്കിനില്‍ക്കേ ക്വാര്‍ടര്‍ ഉറപ്പിക്കാനും ടീമിന് കഴിഞ്ഞു. ചിലി നേരത്തെ തന്നെ ക്വാര്‍ടര്‍ ഉറപ്പിച്ചിരുന്നു.

33-ാം മിനിറ്റില്‍ ബ്രയാന്‍ സമുദിയോയും 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മിഗ്വല്‍ അല്‍മിറോണുമാണ് പാരഗ്വായുടെ ഗോളുകള്‍ നേടിയത്. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു പരാജയവും രണ്ടു സമനിലയുമായി അഞ്ചു പോയിന്റോടെയാണ് ചിലി മൂന്നാമതുള്ളത്. പരാഗ്വായ്ക്കാകട്ടെ മൂന്ന് കളികളില്‍ നിന്ന് രണ്ടു ജയവും ഒരു പരാജയവുമായി ആറു പോയിന്റോടെ രണ്ടാമതാണുള്ളത്.

നിലവിലെ ഗ്രൂപ്പ് നില പോലെ തന്നെ തുടരുകയാണെങ്കിൽ അർജന്റീനക്ക് ക്വാർട്ടറിൽ നേരിടേണ്ടി വരിക ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഇക്വഡോറിനെയാണ്. അർജന്റീന ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ ഫിനിഷ് ചെയ്യുമെന്നും ബ്രസീൽ ഗ്രൂപ്പ് ബിയിലെ ജേതാക്കളാകുമെന്നും ഉറപ്പായതോടെയാണ് ഇരുടീമുകളും ഏറ്റുമുട്ടാനുള്ള സാധ്യത ഫൈനലിൽ മാത്രമായത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles