International

പസഫിക് മേഖലയിലെ അനധികൃത കടന്നുകയറ്റം; ചൈനയ്‌ക്കെതിരെ പടയൊരുക്കങ്ങളുമായി യുഎസും

വാഷിംഗ്ടൺ: ചൈനയ്‌ക്കെതിരെ (US Against China) പടയൊരുക്കങ്ങളുമായി അമേരിക്കൻ വ്യോമസേനയും. പടിഞ്ഞാറൻ പസഫിക് മേഖല കേന്ദ്രീകരിച്ച് ചൈന നടത്തുന്ന നീക്കങ്ങൾക്കെതിരെ തായ് വാനേയും ജപ്പാനേയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് യു.എസ്. വ്യോമസേനാ മേധാവി ജനറൽ ചാൾസ് ബ്രൗൺ പറഞ്ഞു. ചൈന ചില മേഖലകളിൽ സൈനിക വ്യൂഹത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയാണ്. പടിഞ്ഞാറൻ പസഫിക് മേഖലയിലാണ് ചൈനയുടെ ഭീഷണി നിലനിൽക്കുന്നത്.

തായ് വാന് മേൽ നിരന്തരം വ്യോമാക്രമണ ഭീഷണിയുമായി മുന്നേറുകയാണ് ചൈന. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും യു.എസ്. വ്യോമസേനാ മേധാവി പറഞ്ഞു. പസഫിക് മേഖല അന്താരാഷ്‌ട്ര ജലപാതയാണ്. അവിടെ ഒരുശക്തിയുടേയും ആധിപത്യം അനുവദിക്കാനാകില്ല. ചെറുദ്വീപുരാജ്യങ്ങളടക്കം ഉപയോഗിക്കേണ്ട മേഖല ചൈന തങ്ങളുടേതാണെന്ന് സ്ഥാപിക്കാനുള്ള ഏതു നീക്കവും ചെറുക്കാൻ ദീർഘകാല പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളതെന്നും വ്യോമസേനാ മേധാവി പറഞ്ഞു.

ഇന്ത്യയിലേക്കും അനധികൃത നുഴഞ്ഞുകയറ്റം

അതേസമയം കഴിഞ്ഞദിവസം ചൈനീസ് സൈന്യം (Chinese Millitary) ഉത്തരാഖണ്ഡില്‍ കടന്നു കയറിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആഗസ്റ്റ് 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യൻ പ്രദേശത്തേക്കാണ് സൈനികർ നുഴഞ്ഞുകയറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുതിരപ്പുറത്താണ് നൂറോളം വരുന്ന സൈനികർ എത്തിയത്. ഇവർ മൂന്ന് മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയതെന്നും കണ്ടെത്തലുകൾ ഉണ്ട്. പ്രദേശത്തെ നടപ്പാലം ചൈനീസ് സൈന്യം നശിപ്പിച്ചു. എന്നാല്‍ ഇന്ത്യന്‍ സേനയുമായി ഒരു ഏറ്റുമുട്ടലിന് നില്‍ക്കാതെ അവര്‍ മടങ്ങി. ഇന്ത്യന്‍ സൈന്യവും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും എത്തിയപ്പോഴേക്കും ചൈനീസ് സേന മടങ്ങിയെന്ന് അധികൃതര്‍ പറയുന്നു.
നന്ദാദേവി ദേശീയോദ്യാനത്തിന്റെ വടക്ക് ഭാഗത്താണ് ബരാഹോട്ടി മലനിര.1954 ൽ ചൈനീസ് സൈന്യം ഇവിടെ കടന്നുകയറിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരത്തിൽ കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിര്‍ത്തിയെക്കുറിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ വ്യത്യസ്ത സമീപനം കടന്നുകയറ്റത്തിന് കാരണമായെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.

നേരത്തെ, കിഴക്കന്‍ ലഡാക്കില്‍ എല്‍എസിക്ക് സമീപം ചൈന എട്ടിടങ്ങളില്‍ സൈനികര്‍ക്കായി ടെന്റുകള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹാബ്സിൽഗ, ചാങ് ല, മൻസ, ചുരൂപ്, ഹോട്ട്സ്പ്രിംഗ് തുടങ്ങിയ ഇടങ്ങളിലാണ് ടെന്റുകള് സ്ഥാപിച്ചത്. ഇവിടെ വ്യോമത്താവളങ്ങളും ഹെലിപാഡുകളും സജ്ജമാക്കിയതായുള്ള റിപ്പോർട്ടുകളും ഉണ്ട്. അതേസമയം ഒരു വര്‍ഷത്തിലേറെയായി സംഘര്‍ഷം തുടരുന്ന കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റില്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിരുന്നു.

admin

Recent Posts

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

11 mins ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

1 hour ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

2 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

2 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

2 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

2 hours ago