Saturday, May 18, 2024
spot_img

യുഎസ് വ്യോമാക്രമണം: 60 താലിബാന്‍കാരെ വകവരുത്തി അമേരിക്കൻ സൈന്യം

കാബൂള്‍: അഫ്ഗാനിസ്താനിലെ ബാല്‍ഖഹ് പ്രവിശ്യയില്‍ ദിഹ്ദാദി പ്രദേശത്ത് നടന്ന വ്യോമാക്രമണത്തില്‍ അറുപതോളം താലിബാന്‍കാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയമാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. അഫ്ഗാന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഇതിനു പുറമെ 40 മോട്ടോര്‍ ബൈക്കുകള്‍, വന്‍ തോതില്‍ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവയും നശിച്ചു.

യുഎസ് സൈന്യം സ്ഥലം വിട്ടതിനു തൊട്ടുപിന്നാലെ അഫ്ഗാനില്‍ താലിബാന്റെ വലിയ മുന്നേറ്റമാണ് നടക്കുന്നത്. രാജ്യത്തിന്റെ അമ്പത് ശതമാനത്തിലേറെ താലിബാനാണ് നിയന്ത്രിക്കുന്നത്. 34ല്‍ മൂന്നില്‍ രണ്ട് പ്രവിശ്യകളാണ് താലിബാന്‍ നിയന്ത്രിക്കുന്നത്. നിലവിലെ വിവരമനുസരിച്ച്‌ കാബൂളിന്റെ 11 കിലമോമീറ്റര്‍ വരെ താലിബാന്‍ സൈന്യം എത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പൗരന്മാര്‍ കാബൂള്‍ അടക്കമുള്ള വലിയ നഗരങ്ങളിലേക്ക് കുടിയേറുന്നതായ വാര്‍ത്തയുണ്ട്. യുഎന്‍ കണക്കുപ്രകാരം 10,350 പേരാണ് ആഭ്യന്തര കുടിയേറ്റക്കാര്‍.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles