International

പന്നിയുടെ ഹൃദയം ഇനി മനുഷ്യന്; ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം വിജയകരമായി തുന്നിച്ചേര്‍ത്തു

വാഷിംഗ്ടൺ: ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം (Pig Heart Transplant) വിജയകരമായി തുന്നിച്ചേര്‍ത്തു. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലാണ് അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് കാരണമായേക്കാവുന്ന ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ഹൃദ്രോഗിയായ ഡേവിഡ് ബെന്നറ്റ് എന്ന 57കാരനിലായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ ശസ്ത്രക്രിയ നടന്നത്.

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ശസ്ത്രക്രിയയ്ക്കായി ഉപയോഗിച്ചത്. അവയവ ക്ഷാമം പരിഹരിക്കുന്നതിൽ നിർണ്ണായക ചുവടുവയ്പ്പാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഏഴ് മണിക്കൂർ നീണ്ട നിർണ്ണായകവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ ആയിരുന്നു ഇത്. തിങ്കളാഴ്‌ച്ചയാണ് ശസ്ത്രക്രിയ നടന്നത്. ജനിതക മാറ്റം വരുത്തിയ മൃഗങ്ങളുടെ അവയവം മനുഷ്യരിലും പ്രവർത്തിക്കുമെന്ന് തെളിഞ്ഞതായി ശസ്ത്രക്രിയയ്‌ക്ക് മേൽനോട്ടം നൽകിയ ഡോക്ടർമാർ പറഞ്ഞു. എന്നാൽ ബെനറ്റിന് പരീക്ഷണം വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. മനുഷ്യ ഹൃദയത്തിനായി ദിവസങ്ങളോളം കാത്തുനിന്നിരുന്നു.

ഒന്നുകിൽ മരിക്കുക, അല്ലെങ്കിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഉടൻ തന്നെ ട്രാൻസ്പ്ലാന്റ് ചെയ്യുക എന്ന വഴിമാത്രമെ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ അടുത്ത കുറച്ച് ആഴ്‌ച്ചകൾ വളരെ നിർണ്ണായകമാണെന്ന് ഡോക്ടർ ബാഡ്‌ലി ഗ്രിഫ്ത്ത് അറിയിച്ചു. വൈദ്യശാസ്ത്ര രംഗത്ത് പുത്തൻ നേട്ടമാണ് കൈവരിക്കാനായിരിക്കുന്നത്.

ബെന്നറ്റിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ഇതുവരെ ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിൽ അവയവങ്ങൾക്ക് കാത്ത് നിൽക്കുന്നത് കാരണം ദിവസവും 17 പേർ മരിക്കുന്നുവെന്നാണ് കണക്ക്. ശസ്ത്രക്രിയ പൂർണ്ണ വിജയമാണെങ്കിൽ കൂടി ബെനറ്റിന്റെ വരും ദിവസങ്ങളിലെ ബെനറ്റിന്റെ ആരോഗ്യത്തെ അനുസരിച്ചിരിക്കും തുടർന്നുള്ള കാര്യങ്ങൾ. ഇത് പ്രവർത്തിക്കുകയാണെങ്കിൽ ദുരിതം അനുഭവിക്കുന്ന നിരവധി പേർക്ക് പുതുജീവൻ ലഭിക്കും.

Anandhu Ajitha

Recent Posts

ഐഎൻഎസ് അരിസൂദൻ! ഭാരതത്തിന്റെ സമുദ്രസുരക്ഷയിലെ പുതിയ കരുത്ത്

ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…

1 hour ago

പ്രപഞ്ചത്തിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു വസ്തു ! നടുങ്ങി ശാസ്ത്രലോകം !

പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…

1 hour ago

ലോട്ടറി എടുത്ത് പണം പാഴാക്കുന്ന മലയാളികൾക്ക് അറിയാത്ത കാര്യം! R REJI RAJ

ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…

1 hour ago

ലോകം എഴുതി തള്ളിയവൻ അന്ന് ഭാരതത്തിന്റെ വജ്രായുധമായി മാറി | HAL HF 24 MARUT

ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…

1 hour ago

ലോകത്തെ വിറപ്പിച്ച ഇസ്‌ലാമിക ചക്രവർത്തി പോലും ആ ധൈര്യത്തിന് മുന്നിൽ പേടിച്ചോടി | RAMPYARI GURJAR

ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…

2 hours ago

ജീവിതത്തിൽ നാം ഏറ്റവും കൂടുതൽ അവഗണിക്കുന്നത് നമ്മളെ തന്നെയാണ് |SHUBHADINAM

സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…

2 hours ago