Sunday, June 16, 2024
spot_img

സംവിധായകൻ പ്രിയദർശന് കോവിഡ്; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ

ചെന്നൈ: സംവിധായകൻ പ്രിയദർശന് കോവിഡ് (Priyadarshan Covid) സ്ഥിരീകരിച്ചു. ഇതേതുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയദർശന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മലയാള ചലച്ചിത്രം മരക്കാർ; അറബിക്കടലിന്റെ സിംഹമാണ് അദ്ദേഹത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രണ്ട് വർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയിരുന്ന ചിത്രം കഴിഞ്ഞ മാസമാണ് തിയറ്ററിൽ റിലീസ് ചെയ്തത്. അതേസമയം തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്നലെ സംസ്ഥാനത്ത് 8, 981 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് തമിഴ്നാട്ടിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച തുടങ്ങി തമിഴ്നാട്ടിലേക്കുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോയമ്പത്തൂർ കളക്ടർ അറിയിച്ചു.

Related Articles

Latest Articles