വാഷിങ്ടൺ : റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷം തികയുന്ന പശ്ചാത്തലത്തിൽ അടുത്തയാഴ്ച പോളണ്ട് സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ സന്ദർശിക്കില്ല.
യുക്രൈന്റെ പ്രതിരോധ ശ്രമങ്ങൾക്ക് പിന്തുണ നൽകി.പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡയുമായി ബൈഡൻ ചർച്ച നടത്തുമെന്നും ഇതുകൂടാതെ നാറ്റോയിലെ സഖ്യരാഷ്ട്രങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി “സഖ്യത്തിന്റെ സുരക്ഷയ്ക്ക് അമേരിക്കയുടെ അചഞ്ചലമായ പിന്തുണ വീണ്ടും ഊട്ടി ഉറപ്പിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. യുദ്ധത്തിന്റെ ഒന്നാം വാർഷികം അനുസ്മരിച്ചുകൊണ്ടുള്ള പ്രസംഗവും ബൈഡൻ നടത്തും.
ഡൂഡയുമായുള്ള കൂടിക്കാഴ്ചയിൽ യുഎസും പോളണ്ടും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഉക്രെയ്‌നെ പിന്തുണയ്ക്കാനും നാറ്റോയുടെ പ്രതിരോധം ശക്തിപ്പെടുത്താനുമുള്ള ഇരു രാജ്യങ്ങളുടെയും കൂട്ടായ ശ്രമങ്ങളും ബൈഡൻ ചർച്ച ചെയ്യുമെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

