Sunday, May 12, 2024
spot_img

അടിക്ക് തിരിച്ചടി ; വിമാന കമ്പനികളെ ചൊല്ലി വീണ്ടും കൊമ്പ്കോർത്ത് ചൈനയും യു എസും

വാഷിംഗ്ടൺ: ചൈനയുടെ വിമാന സർവീസ് നയത്തിനെതിരെ അമേരിക്കയുടെ പ്രതികാര നടപടി.
കൊറോണ അതി തീവ്രമായി വ്യാപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ചൈന നേരത്തെ തന്നെ അമേരിക്കയുടെ 26 വിമാന സർവീസ് വിലക്കിയിരുന്നു. അതെ കാരണം ചൂണ്ടി കാട്ടി 4 ചൈനീസ് വിമാനകമ്പനികൾക്കാണ് ഇന്ന് അമേരിക്ക വിലക്കേർപ്പെടുത്തിയത് .26 വിമാനങ്ങളാണ് താത്ക്കാലികമായി നിർത്തിവെച്ചത്.

ഷിയാമെൻ, എയർ ചൈന, ചൈന സതേൺ എയർലൈൻസ്, ചൈന ഈസ്റ്റേൺ എയർലൈൻസ് എന്നിവയുടെ 26 വിമാനങ്ങൾ സെപ്തംബർ 5 മുതൽ സെപ്തംബർ 28 വരെ സർവീസ് നിർത്തിവയ്‌ക്കാനാണ് തീരുമാനം.

കൊറോണ വ്യാപനത്തിന്റെ പേര് പറഞ്ഞ് നേരത്തെ അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നീ യുഎസ് കമ്പനികളുടെ 26 വിമാനങ്ങൾ ചൈന നിർത്തി വെച്ചിരുന്നു.

കൊറോണ മഹാമാരി ലോകത്ത് പിടിമുറുക്കിയതിന് ശേഷം നിരവധി തവണയാണ് വിമാനസർവ്വീസുകളെ ചൊല്ലി ചൈനയും യുഎസും പരസ്പരം കൊമ്പ് കോർത്തത്. ചൈന, യുഎസ് വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തുന്നതിന് പിന്നാലെ അമേരിക്കയും സമാനമായ പ്രതികാര നടപടി മുമ്പും നിരവധി തവണ എടുത്തിട്ടുണ്ട് .

Related Articles

Latest Articles