US Army In Afghanistan
കാബൂൾ: താലിബാൻ ഭീകരരെ തുരത്താൻ അഫ്ഗാനിലേക്ക് വീണ്ടും അമേരിക്കൻ സൈന്യം. ഇത്തവണ കൂടുതൽ സൈന്യത്തെ അയയ്‌ക്കാനൊരുങ്ങിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണ് സൈന്യത്തെ അയയ്‌ക്കുന്നത്. മൂവായിരത്തോളം അമേരിക്കൻ സൈനികരാണ് അഫ്ഗാനിലേക്ക് എത്തുന്നത്. അറുനൂറോളം ബ്രിട്ടീഷ് സൈനികർ അഫ്ഗാനിലേക്ക് ഇതിനോടകം തിരിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടീഷ് എംബസികളിലെ ഉദ്യോഗസ്ഥരേയും ഇരു രാജ്യങ്ങളിലേയും പൗരന്മാരേയും സുരക്ഷിതമായി തിരികെയെത്തിക്കാൻ ലക്ഷ്യമിട്ടാണ് സൈന്യത്തെ അയച്ചത്. അഫ്ഗാനിസ്ഥാൻ സർക്കാരിന് ഭീഷണിയാകുന്ന രീതിയിൽ കാബൂളിലേക്ക് താലിബാൻ മുന്നേറിയതിനെ തുടർന്നാണ് സൈന്യത്തെ അയയ്‌ക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.എന്നാൽ അഫ്ഗാനിൽ നിന്ന് സൈന്യത്തെ ഘട്ടം ഘട്ടമായി പിൻവലിച്ച അമേരിക്കയ്‌ക്ക് പുതുതായി വീണ്ടും സൈന്യത്തെ അയയ്‌ക്കേണ്ടി വന്നത് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
എന്നാൽ അഫ്ഗാനിലെ സ്ഥിതിഗതികൾ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിലയിരുത്തിയിരുന്നു. അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനിയുമായി ഫോണിലൂടെയാണ് വിവരങ്ങൾ തിരക്കിയത്. അമേരിക്കൻ സൈനിക പിന്മാറ്റത്തോടൊപ്പം യു.എസ് ഉദ്യോഗസ്ഥരുടേയും പൗരന്മാരുടേയും സുരക്ഷിതമായ മടക്കവും ഇരുവരും ചർച്ച ചെയ്തു. ‘അഫ്ഗാനിലെ സ്ഥിതിഗതി രൂക്ഷമാണ്. താലിബാൻ കാബൂളിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഭീകരരെ അഫ്ഗാൻ സൈന്യം ശക്തമായി പ്രതിരോധിക്കുന്നതിൽ സന്തോഷമുണ്ട്. സൈനികവും നയന്ത്രപരവുമായ എല്ലാ സഹായങ്ങളും നൽകാൻ അമേരിക്ക സജ്ജമാണ്. ഒപ്പം സൈനിക പിന്മാറ്റവും നിലവിൽ കാബൂളിലുള്ള അമേരിക്കൻ പൗരന്മാരുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാ വിഷയവും പ്രസിഡന്റ് ഗാനിയുമായി ചർച്ച ചെയ്തു.’ ബ്ലിങ്കൻ പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ താലിബാൻ പിടിച്ചെടുത്തതായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. താലിബാൻ പിടിച്ചെടുക്കുന്ന പന്ത്രണ്ടാമത്തെ പ്രവിശ്യാ തലസ്ഥാനമാണ് കാണ്ഡഹാർ. അഫ്ഗാനിലെ ഹെറത്, ഗസ്നി പ്രദേശങ്ങൾ നേരത്തെ താലിബാൻ പിടിച്ചെടുത്തിരുന്നു. കാണ്ഡഹാർ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ 34 പ്രധാന പ്രദേശങ്ങളിൽ 12 എണ്ണവും താലിബാന്റെ കൈയിലായിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…