ഇന്ത്യ മനുഷ്യ ചരിത്രത്തിൽ തന്നെ ഏറ്റവും വൈവിധ്യമാർന്ന രാജ്യമെന്നും, വിവിധത ഇന്ത്യയുടെ ശക്തിയെന്നും മുൻ അമേരിക്കൻ ഉദ്യോഗസ്ഥൻ ജോണി മൂർ. അതുകൊണ്ടുതന്നെ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യയെ വിമർശിക്കുകയാണ് അഭിനന്ദിക്കുകയായിരുന്നു വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഒരു പരിപൂര്‍ണ്ണതയുള്ള രാജ്യമല്ല. യുഎസും ഒരു പരിപൂര്‍ണ്ണതയുള്ള രാജ്യമല്ല. പക്ഷെ വൈവിധ്യം, അതാണ് ഇന്ത്യയുടെ കരുത്ത്. വാസ്തവത്തില്‍ മോദിയുടെ പുകഴ്ത്തുകയാണ് ബരാക് ഒബാമ ചെയ്യേണ്ടിരുന്നത്- ജോണി മൂര്‍ പറഞ്ഞു. ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം മുൻ കമ്മീഷണർ ആണ് ജോണി മൂർ. 2005 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിസ നിഷേധിച്ചത് ഇതേ കമ്മീഷന്റെ റിപ്പോർട്ട് പരിഗണിച്ചാണെന്നത് മൂറിന്റെ പ്രസ്താവനയുടെ പ്രാധാന്യം വർധിപ്പിക്കുന്നു
നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ഇന്ത്യയിൽ ന്യുനപക്ഷങ്ങൾ സുരക്ഷിതരല്ലെന്നും അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞിരുന്നു. ഒരു വാർത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഒബാമ ഈ അഭിപ്രായം പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ പിന്നീട് നടന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 13 രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതി നൽകിയെന്നും ഇതിൽ ആറെണ്ണം മുസ്ലിം രാഷ്ട്രങ്ങളാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ഒബാമയെ ഓർമ്മപ്പെടുത്തിയിരുന്നു. അതിനിടെയാണ് ജോണി മൂറിന്റെ പ്രസ്താവന വരുന്നത്.

