കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വീണ്ടും കാർഗോ വഴി സ്വർണ്ണക്കള്ളക്കടത്ത്. രണ്ട് കൊറിയറുകളിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. ഏകദേശം 410 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. ഈ മാസം ഇത് നാലാം തവണയാണ് കാർഗോ വഴി സ്വർണക്കടത്ത് പിടികൂടുന്നത്.
അടുത്തിടെ കൊച്ചി വിമാനത്താവളത്തിലെ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം തുടർച്ചയായി മൂന്ന് ദിവസം കസ്റ്റംസ് പിടികൂടിയിരുന്നു. പാലുത്പന്നമായ ചീസിനുള്ളിലായിരുന്നു 22ന് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ചൊവ്വാഴ്ച 60 ഗ്രാം സ്വർണവും ബുധനാഴ്ച 203 ഗ്രാം സ്വർണവും ഇത്തരത്തിൽ പിടികൂടിയിരുന്നു.

