Thursday, April 18, 2024
spot_img

നിക്കാഹിന്റെ തലേന്ന് ഉസ്താദുമായി ഒളിച്ചോടിയ ആ ഹൂറി ഇപ്പോൾ ഇവിടെയുണ്ട്….

മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയും, ഭാഗങ്ങളിലൂടെ എത്തി പിന്നീട് ആ സിനിമയിൽ ഏറ്റവും വലിയ ചർച്ചയായി മാറുന്ന ചില കഥാപത്രങ്ങളുണ്ട്. അങ്ങനെ രണ്ടുപേരാണ് മാളവിക നായരും, ജഗൻ രെജുവും. മലയാളികളുടെ പ്രിയങ്കരിയായ അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഉസ്താദ് ഹോട്ടൽ’. ചിത്രവും, അതിലെ ഗാനങ്ങളും, ഓരോ സംഭാഷണങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

എന്നാൽ സിനിമയിലെ ഒന്നോ രണ്ടോ സീനിൽ മാത്രം വന്നുപോവുന്ന രണ്ടു മുഖങ്ങളുണ്ട്. നടൻ തിലകൻ അവതരിപ്പിച്ച ഉപ്പൂപ്പ തന്റെ കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്ക് പറഞ്ഞു പോകുമ്പോൾ അതിൽ ഒരു സുന്ദരിയായ മണവാട്ടി പെണ്ണിനെ കാണിക്കുന്നുണ്ട്. ഒപ്പം അവളുടെ വിവാഹത്തിന് ബിരിയാണി വെയ്ക്കാൻ പോയി അവളെ സ്വന്തമാക്കിയ കരീമും.

ഇരുവരും ആ സീനിൽ ഒരു ഡയലോഗ് പോലുമില്ലാതെ അഭിനയിച്ച് മിന്നിമാഞ്ഞുപോയെങ്കിലും ആ മുഖങ്ങളെ മലയാളികൾക്ക് അത്രവേഗം മറക്കാനാവില്ല. അന്ന് മാളവിക നായർ ഹൂറിയായി എത്തിയപ്പോൾ കരീമെന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ജഗൻ രജു ആയിരുന്നു. ഇപ്പോഴിതാ ഇവരുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

മാളവിക മലയാളം, തെലുങ്ക്, തമിഴ്, ചിത്രങ്ങളിലും സജീവമാണ്. 2013ൽ ‘ബ്ലാക്ക് ബട്ടർഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക നായികയായത്. തുടർന്ന് മോഹൻലാലിനൊപ്പം കര്‍മ്മയോദ്ധ, പുതിയ തീരങ്ങള്‍, പകിട തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ മാളവിക ചെയിതു. എന്നാൽ ജഗൻ രെജു അഭിനയത്തിൽ​ അത്ര സജീവമല്ല. സംവിധാനത്തോടാണ് ജഗന് താൽപ്പര്യം.

Related Articles

Latest Articles