Saturday, January 3, 2026

‘അമിത് ഷാ പറഞ്ഞത് ശരി’; എസ്പിക്കെതിരെ രൂക്ഷ വിമർശനവുമായി മായാവതി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി എസ് പിയുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ (Amit Shah) പ്രസ്താവന ശരിയാണെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവിയും (ബി എസ് പി) മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ലഖ്‌നൗവിലെ മുനിസിപ്പല്‍ നഴ്‌സറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു മായാവതിയുടെ പ്രതികരണം.

മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി പോലും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയ്‌ക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്ന് മായാവതി പറഞ്ഞു. എസ്പിയുടെ പ്രവര്‍ത്തികളില്‍ മുസ്ലീം വിഭാഗത്തിലുള്ളവര്‍ സംതൃപ്തരല്ലെന്നും അതുകൊണ്ട് ആരും വോട്ട് ചെയ്യില്ലെന്നുമാണ് മായാവതി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ ബി എസ് പിയുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്ന് പറയുന്നത് തെറ്റാണെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. 2022ലെ യു പി തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വ്യതിചലിച്ചത് അഖിലേഷ് യാദവാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ വിലയിരുത്തല്‍ ശരിയാണെന്ന് പറഞ്ഞ് മായാവതി രംഗത്തെത്തിയത്.

എസ് പിക്ക് വോട്ട് ചെയ്യുന്നത് ഗുണ്ടാരാജും മാഫിയരാജുമാണ് കൊണ്ടുവരിക എന്നതിനാല്‍ പോളിംഗിന് മുമ്പ് തന്നെ യുപി നിവാസികള്‍ എസ് പിയെ തള്ളിക്കളഞ്ഞിരുന്നു. എസ് പി ഭരണകാലത്ത് കലാപങ്ങള്‍ നമ്മള്‍ കണ്ടതാണ്. തങ്ങള്‍ അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാക്കളുടെ മുഖം പറയുന്നുണ്ട്, തോല്‍വി അവര്‍ ഉറപ്പാക്കി കഴിഞ്ഞു, മായാവതി കൂട്ടിച്ചേർത്തു.

Related Articles

Latest Articles