Wednesday, September 23, 2026

ഉത്തർപ്രദേശിൽ ഏഴു ഘട്ട തെരഞ്ഞെടുപ്പ്: ഫെബ്രുവരി 10 മുതൽ മാർച്ച്‌ 07 വരെ രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പു മാമാങ്കം

ഉത്തർപ്രദേശ്: രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച്‌ 07 വരെ ഏഴ് ഘട്ടങ്ങങ്ങളിലായി നടക്കും.
തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഫെബ്രുവരി 10,14, 20, 23, 27, മാർച്ച് 03, 07 തീയതികളിലാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച്‌ 10ന്. 403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് നിയമ സഭാ തെരഞ്ഞെടുപ്പ്. നിലവിൽ ഭരണ കക്ഷി ബിജെപി യാണ്. നിലവിലെ നിയമസഭാ കാലാവധി മെയ്‌ മാസം അവസാനിക്കും.

രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപനത്തിനു മുമ്പ് ആരോഗ്യ വിദഗ്ധരുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം ആരാഞ്ഞിരുന്നു. പ്രചരണം പരമാവധി ഡിജിറ്റലാകും. അസുഖ ബാധിതർക്കും മുതിർന്ന പൗരന്മാർക്കും തപാൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്.

Related Articles

Latest Articles