Monday, September 21, 2026

തെരഞ്ഞെടുപ്പു പ്രഖ്യാപനം: പഞ്ചാബിൽ ഒറ്റ ഘട്ടം: തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആഘോഷമാക്കാൻ ആഹ്വാനം ചെയ്ത് അമരീന്ദർ സിംഗ്

പഞ്ചാബ്: വരാൻ പോകുന്ന തെരഞ്ഞെടുപ്പ് പഞ്ചാബിന്റെ ഭാവി നിർണ്ണയിക്കുമെന്നും തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആഘോഷമാക്കണമെന്നും മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെബ്രുവരി 14 നാണ് പഞ്ചാബിൽ നിയമ സഭാ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. അമരീന്ദർ സിംഗ് നേതൃത്വം നൽകുന്ന പഞ്ചാബ് ലോക് കോൺഗ്രസ്‌ ബിജെപി യുമായും ശിരോമണി അകാലി ദള്ളുമായും സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് കേസ്സുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ കടുത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അസുഖ ബാധിതർക്കും മുതിർന്ന പൗരന്മാർക്കും തപാൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പഞ്ചാബിലെ 117 സീറ്റുകളിലേക്കും ഫെബ്രുവരി 14 നാണ് തെരഞ്ഞെടുപ്പ്. നിലവിൽ ഭരണകക്ഷി കോൺഗ്രസ്‌ ആണെങ്കിലും സംസ്ഥാനത്ത് പാർട്ടി പിളരുകയും മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപം കൊണ്ടു. കർഷക സമരങ്ങൾ കേന്ദ്രം പിൻവലിക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്ത് പ്രവാചനാതീതമായ മത്സരത്തിന് അരങ്ങൊരുങ്ങുകയാണ്.

Related Articles

Latest Articles