Monday, November 23, 2026

ഉത്തർ പ്രദേശിൽ തരംഗം സൃഷ്ടിക്കാൻ ബിജെപി; മൂന്ന് പ്രതിപക്ഷ എം എൽഎമാർ കൂടി പാർട്ടിയിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അങ്കം മുറുകുന്നു. ഇതിനിടയിൽ മൂന്ന് പ്രതിപക്ഷ എം എൽ എമാർ ബിജെപിയിൽ ചേർന്നു. സമാജ് വാജി പാര്‍ട്ടിയില്‍ നിന്ന് രണ്ടും കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എയുമാണ് ബിജെപിയിലെത്തിയത്.

അതേസമയം സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടാണ് സൈർസഗഞ്ജ് എം എൽ എ ഹരിഓം യാദവ് ബിജെപിയിൽ എത്തിയത്. സമാജ് വാദി പാര്‍ട്ടി ചെരുപ്പ് നക്കികളുടെ പാര്‍ട്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു.

മാത്രമല്ല മൂന്ന് തവണ എംഎല്‍എ ആയിട്ടുള്ള നേതാവാണ് ഹരിഓം യാദവ്. സമാജ് വാജി പാര്‍ട്ടിയുടെ മറ്റൊരു എംഎല്‍എ ധര്‍മപാല്‍ സിങും കോണ്‍ഗ്രസ് എംഎല്‍എ നരേഷ് സൈനിയുമാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മറ്റ് പ്രമുഖർ.

Related Articles

Latest Articles