Wednesday, January 7, 2026

ചരിത്ര നിമിഷത്തിനരികെ ഉത്തരാഖണ്ഡ് ! ഏകീകൃത സിവിൽകോഡിന്റെ അന്തിമ കരട് റിപ്പോർട്ടിന് അംഗീകാരം നൽകി മന്ത്രിസഭ; വരുന്ന ചൊവ്വാഴ്ച ബിൽ നിയമസഭയിൽ പാസാക്കും

ഏകീകൃത സിവിൽകോഡിന്റെ അന്തിമ കരട് റിപ്പോർട്ടിന് അംഗീകാരം നൽകി ഉത്തരാഖണ്ഡ് മന്ത്രിസഭ. ഇന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിലാണ് ഏകീകൃത സിവിൽകോഡിന്റെ അന്തിമ കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയത്. ചൊവ്വാഴ്ച നടക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക സിവിൽകോഡ് ബിൽ അവതരിപ്പിക്കും. 70 അംഗ നിയമസഭയിൽ 47 ഭരണപക്ഷ എംഎൽഎമാരുള്ളതിനാൽ യാതൊരു തടസ്സവുമില്ലാതെ തന്നെ ബിൽ നിയമസഭ കടക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ആദിവാസി ജനവിഭാഗത്തെ ഒഴിവാക്കിയാണ് നിയമം നടപ്പാക്കുക.

740 പേജുള്ള കരട് റിപ്പോർട്ട് സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുഷ്‌കർ സിങ് ധാമിക്ക് മുന്നാലെ സമർപ്പിച്ചിരുന്നു . നിയമസഭയിൽ പാസായ ശേഷം ബില്ല് ഗവര്‍ണര്‍ക്ക് അയയ്ക്കും. ശേഷം ഗവർണർ ഒപ്പിടുന്നതോടെ ബിൽ നിയമമായി മാറും.

Related Articles

Latest Articles