Sunday, June 2, 2024
spot_img

പുഷകര്‍ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും

ഡെറാഡൂണ്‍: പുഷകര്‍ സിംഗ് ധാമി ഇന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. വൈകിട്ട് 6 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണ്ണർ സത്യവാചകം ചൊല്ലി നൽകും.തിരഥ് സിങ് റാവത്തിനു പിൻഗാമിയായിയാണ് ധാമി ചുമതലയേൽക്കുന്നത്. കാട്ടിമ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ്.

ഉത്തരാഖണ്ഡ് ബിജെപി എം.എല്‍.എമാര്‍ തലസ്ഥാനമായ ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ധാമിയുടെ പേര് പ്രഖ്യാപിച്ചത്. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഭഗത് സിംഗ് കോഷിയാരിയുടെ പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഭരണഘടന പ്രതിസന്ധി മറികടക്കാനായിരുന്നു കഴിഞ്ഞ ദിവസം തിരത്ത് സിംഗ് റാവത്ത് രാജിവെച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles